Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മലയാളത്തിൽ നിലനിന്നിരുന്ന നാടകാവതരണ സങ്കല്പങ്ങളെ മാറ്റിമറച്ച് തനതു നാടക സങ്കല്പങ്ങളെ പൂർണമായി സാക്ഷാത്കരിച്ച ആദ്യ നാടകം ഏത്?

Aസാക്ഷി

Bഅവനവൻ കടമ്പ

Cഇതു ഭൂമിയാണ്

Dമുന്നേറ്റം

Answer:

B. അവനവൻ കടമ്പ

Read Explanation:

പാശ്ചാത്യ നാടകരീതികളെ അനുകരിക്കുന്നതിന് പകരം കേരളത്തിന്റെ തനതായ നാടൻ കലാരൂപങ്ങളെയും സംഗീതത്തെയും ആയോധനകലകളെയും സമന്വയിപ്പിച്ചുകൊണ്ട് രൂപപ്പെടുത്തിയ നാടകമാണ് 'അവനവൻ കടമ്പ' (1976). തനത് നാടക പ്രസ്ഥാനം: സി.എൻ. ശ്രീകണ്ഠൻ നായർ, കാവാലം നാരായണപ്പണിക്കർ തുടങ്ങിയവരാണ് ഈ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്. നാടോടി പാരമ്പര്യത്തെയും അനുഷ്ഠാനങ്ങളെയും ആധുനിക നാടകവേദിയിലേക്ക് ഇവർ കൊണ്ടുവന്നു.


Related Questions:

ആരോടും അധമർണ്ണ്യത്തിൽ അടിമപ്പെടാതെ വേണ്ടതു സ്വീകരിച്ച് വേണ്ടാത്തതിനെ തകർത്ത് കുതിച്ചു പായുന്ന ഒരു നിഷേധിയുടെ അനാടകം' (Anti Play) എന്ന് വയലാ വാസുദേവൻ പിള്ള വിശേഷിപ്പിച്ച നാടകം ഏതാണ്?
പക്ഷപാതം പിടുച്ചു ശുഷ്കിച്ച നമ്പൂതിരി സമുദായത്തിൽ പണ്ടേ വന്നുകൂടിയ ഭയങ്കരമായ ഒരു ഹൃദ്രോഗം മാറ്റുകയാണ് ലക്ഷ്യം എന്നു സൂചിപ്പിച്ചു കൊണ്ടു കടന്നുവന്ന നാടകം ഏതാണ്?
'കാളി നാടകം' എന്നറിയപ്പെടുന്ന കേരളത്തിലെ നാടൻ കലാരൂപത്തിൻ്റെ പേര് എഴുതുക.
ചവിട്ടുനാടകം എന്ന കലാരൂപം ഏത് വിദേശീയരാണ് കേരളത്തില്‍ പ്രചരിപ്പിച്ചത് ?
ചവിട്ടു നാടകം കേരളത്തിൽ പ്രചരിപ്പിച്ചത് ആര് ?