Challenger App

No.1 PSC Learning App

1M+ Downloads
അയിത്തത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യ ജനകീയ പ്രക്ഷോഭം ഏത് ?

Aവൈക്കം സത്യഗ്രഹം

Bതളി ക്ഷേത്ര പ്രക്ഷോഭം

Cപൗരസമത്വവാദ പ്രക്ഷോഭം

Dനിവർത്തന പ്രക്ഷോഭം

Answer:

B. തളി ക്ഷേത്ര പ്രക്ഷോഭം

Read Explanation:

തളി ക്ഷേത്ര പ്രക്ഷോഭം:

  • കോഴിക്കോട് തളി ക്ഷേത്ര വഴിയിലൂടെ അവർണ്ണ ജാതിക്കാർക്ക് സഞ്ചരിക്കുന്നതിന് വേണ്ടി നടന്ന പ്രതിഷേധ സമരം. 
  • അയിത്തത്തിനെതിരെ കേരളത്തിൽ ആദ്യമായി നടന്ന ജനകീയ പ്രക്ഷോഭം
  • തളി ക്ഷേത്ര സമരം നടന്ന വർഷം : 1917
  • തളി ക്ഷേത്ര പ്രക്ഷോഭവുമായി ബന്ധപ്പെട്ട പ്രധാന നേതാവ് : സി കൃഷ്ണൻ (മിതവാദി പത്രത്തിന്റെ പത്രാധിപൻ)

തളി റോഡ് സമരത്തിന് നേതൃത്വം നൽകിയ മറ്റ് പ്രമുഖർ  : 

  • കെ പി കേശവമേനോൻ 
  • മഞ്ചേരി രാമയ്യൻ 
  • കെ മാധവൻ നായർ

NB : അയിത്തത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത സമരം : വൈക്കം സത്യാഗ്രഹം


Related Questions:

പോലീസിൻ്റെ ലാത്തിച്ചാർജിൽ മരണപ്പെട്ട പാലിയം സത്യാഗ്രഹത്തിൻ്റെ നേതാവ്?
രാമൻ നമ്പി നേതൃത്വം നൽകിയ കലാപം ഏത്?
കേരള സിംഹം എന്ന് പഴശ്ശിരാജയെ വിശേഷിപ്പിച്ചത് ആര് ?
Veluthampi Dalawa in January 1809 made a proclamation known as the :

വേണാട് ഉടമ്പടിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു ഭാരതീയ രാജാവുമായി ആദ്യമായി ഒപ്പു വെക്കുന്ന ഉടമ്പടിയാണ് വേണാട് ഉടമ്പടി.
  2. മാർത്താണ്ഡ വർമ്മയും അലക്സാണ്ടർ ഓമും തമ്മിൽ വേണാട് ഉടമ്പടി ഒപ്പു വെച്ചത് : 1723 ലാണ്
  3. ഈയൊരു ഉടമ്പടി പ്രകാരം തിരുവതാംകൂറിലെ കുളച്ചലിൽ ഒരു കോട്ട നിർമിക്കാനുള്ള അനുമതി ബ്രിട്ടീഷുകാർക്ക് ലഭിച്ചു.
  4. കുരുമുളക് പോലുള്ള സുഗന്ധ വ്യജ്ഞനങ്ങളുടെ കുത്തക അവകാശം ബ്രിട്ടീഷുകാർക്ക് നൽകി.
  5. കലാപത്തിൽ മരണമടഞ്ഞ ബ്രിട്ടീഷുകാരുടെ വിധവയായ ഭാര്യമാർക്കും കുട്ടികൾക്കും ആറ്റിങ്ങൽ ഭരണകൂടം സംരക്ഷണം നൽകി കൊള്ളാമെന്നും ധാരണയായി.