Challenger App

No.1 PSC Learning App

1M+ Downloads
ഏത് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ വൃക്ഷത്തിനാണ് ഹോളിവുഡ് നടൻ ഡികാപ്രിയോയുടെ പേര് നൽകിയത് ?

Aഫാരോ വന്യജീവി സംരക്ഷണ കേന്ദ്രം

Bഏബോ വന്യജീവി സംരക്ഷണ കേന്ദ്രം

Cബക്കോസി നാഷണൽ പാർക്ക്

Dമൗണ്ട് കാമറൂൺ വന്യജീവി സംരക്ഷണ കേന്ദ്രം

Answer:

B. ഏബോ വന്യജീവി സംരക്ഷണ കേന്ദ്രം

Read Explanation:

ആഫ്രിക്കയിലെ കാമറൂൺ മഴക്കാടുകളിൽ സസ്യശാസ്ത്രജ്ഞർ പുതുതായി കണ്ടെത്തിയ "യലാങ് യ്‌ലാംഗ് സസ്യ" ഇനത്തിൽ പെട്ട വൃക്ഷത്തിനാണ് "ഉവരിയോപ്സിസ് ഡികാപ്രിയോ" എന്ന പേര് നൽകിയത്. ഏബോ ദേശീയോദ്യാനത്തിലാണ് ഈ സസ്യം.


Related Questions:

അവസാദശിലകളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഭാരവും കാഠിന്യവും കുറവായ ശിലകളാണ് അവസാദശിലകൾ
  2. ജലകൃത ശിലകൾ,  സ്തരിത ശിലകൾ എന്നിങ്ങനെയും അവസാദശിലകൾ അറിയപ്പെടുന്നു
  3. പെട്രോളിയം,  കൽക്കരി എന്നിവ കാണപ്പെടുന്ന ശിലകളാണ് അവസാദശിലകൾ.
ഏത് രേഖാംശത്തിലെ സമയമാണ് ഇന്ത്യയുടെ പൊതുവായ സമയമായി അംഗീകരിച്ചിട്ടുള്ളത്?
"പ്ലാനെറ്റ്' (planet) എന്ന ഗ്രീക്ക് പദത്തിനർത്ഥം എന്ത് ?

താഴെക്കൊടുത്തിരിക്കുന്നവയിൽ നിന്ന് തെറ്റായ പ്രസ്താവന തിരിച്ചറിയുക.

  1. മാർച്ച് 21-ന് വടക്കൻ അർദ്ധഗോളത്തിലെ വസന്തകാലമാണ്. ഇതിനെ വസന്തകാല സംബന്ധിയായ വിഷുവം എന്ന് വിളിക്കുന്നു
  2. സെപ്റ്റംബർ 23 -ന് വടക്കൻ അർദ്ധഗോളത്തിലെ ശരത്കാലമാണ്. ഇതിനെ ശരത്കാല വിഷുവം എന്ന് വിളിക്കുന്നു.
  3. ജൂൺ 21-ന് ഉത്തരധ്രുവം സൂര്യനിലേക്ക് ചായുന്നതിനാൽ ദിവസങ്ങൾ ദൈർഘ്യമേറി യതും ചൂടുള്ളതും ആകുന്നു. ഉത്തരാർദ്ധഗോളത്തിൽ ഇത് വേനൽക്കാലമാണ്. ഇതിനെ വേനൽക്കാല അറുതി എന്ന് വിളിക്കുന്നു
  4. ഡിസംബർ 22-ന് ദക്ഷിണധ്രുവം സൂര്യനിലേക്ക് ചായുന്നതിനാൽ ദിവസങ്ങൾ യതും ചൂടുള്ളതും ആകുന്നു. ദക്ഷിണാർദ്ധഗോളത്തിൽ ഇത് ശൈത്യകാലമാണ്. ഇതിനെ ശൈത്യകാല അറുതി എന്ന് വിളിക്കുന്നു.

    ഉത്തരപർവ്വത മേഖലയെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത് ?

    1. ഉത്തരപർവ്വത മേഖലയിൽ സ്ഥിതി ചെയ്യുന്ന പർവ്വതനിരകളുടെ അടിസ്ഥാനത്തിൽ ട്രാൻസ് ഹിമാലയം, ഹിമാലയം, പൂർവ്വാചൽ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
    2. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ഹിമാലയൻ നിരകളെ സിവാലിക്, ഹിമാചൽ, ഹിമാദ്രി എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
    3. എവറസ്റ്റ് പോലുള്ള വമ്പൻ പർവ്വതങ്ങൾ സ്ഥിതിചെയ്യുന്നത് സിവാലിക്കിലാണ്.
    4. നാഗാ, ഖാസി-ഗാരോ കുന്നുകൾ പൂർവ്വാചലിൽ സ്ഥിതിചെയ്യുന്നു