'റോറിങ് ഫോർട്ടിസ് ' , 'ഫ്യൂരിയസ് ഫിഫ്‌റ്റിസ്' , 'സ്‌ക്രീമിംഗ് സിക്സ്റ്റീസ്' എന്നൊക്കെ അറിയപ്പെടുന്ന കാറ്റ് ഏതാണ് ?Aവാണിജ്യ വാതംBപശ്ചിമവാതംCധ്രുവീയ വാതങ്ങൾDഇതൊന്നുമല്ലAnswer: B. പശ്ചിമവാതം Read Explanation: പശ്ചിമവാതങ്ങൾ (Westerlies) ഭൂമധ്യരേഖയ്ക്ക് ഇരുവശവും 30 ഡിഗ്രി അക്ഷാംശങ്ങളിൽ നിന്നും 60 ഡിഗ്രി അക്ഷാംശങ്ങളിലേക്കു വീശുന്ന സ്ഥിരവാതങ്ങളാണ് പശ്ചിമവാതങ്ങൾ പടിഞ്ഞാറ് ദിശയിൽ നിന്നു വീശുന്ന കാറ്റുകളായതിനാലാണ് ഇവയ്ക്കു 'പശ്ചിമവാതങ്ങൾ' എന്ന പേരുലഭിച്ചത്. ഉപോഷ്ണ ഉച്ചമർദ്ദമേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദമേഖലയിലേക്കാണ് പശ്ചിമ വാതങ്ങൾ സഞ്ചരിക്കുന്നത്. ഉത്തരാർദ്ധഗോളത്തിൽ പശ്ചിമ വാതങ്ങൾ തെക്കുപടിഞ്ഞാറ് ദിശയിൽ നിന്നും വടക്കുകിഴക്ക് ദിശയിലേക്കു വീശുന്നു. ദക്ഷിണാർദ്ധഗോളത്തിൽ വടക്കുപടിഞ്ഞാറ് ദിശയിൽ നിന്നും തെക്കുകിഴക്ക് ദിശയിലേക്കാണ് ഇവയുടെ സഞ്ചാരം. വൻകരകളുടെ അഭാവവും വിസ്തൃതമായ സമുദ്രങ്ങളും കാരണം ദക്ഷിണാർദ്ധ ഗോളത്തിൽ തെക്കോട്ടു പോകുംതോറും പശ്ചിമവാതങ്ങൾക്കു ശക്തി കൂടുന്നു. ദക്ഷിണാർദ്ധ ഗോളത്തിൽ വീശുന്ന പശ്ചിമവാതങ്ങളെ അലറുന്ന നാൽപ്പതുകൾ (റോറിംഗ് ഫോർട്ടീസ്), കഠോരമായ അൻപതുകൾ (ഫ്യൂരിയസ് ഫിഫ്റ്റീസ്), അലമുറയിടുന്ന അറുപതുകൾ (സ്ക്രീമിംഗ് സിക്സ്റ്റീസ്) എന്നിങ്ങനെ വിളിക്കാറുണ്ട് Read more in App