Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ മാമ്പഴം നേരത്തെ പഴുത്ത് പാകമാകാൻ സഹായകമാകുന്ന കാറ്റുകൾ ഏതാണ് ?

Aബ്ലോസ്സം ഷവർ

Bമാംഗോ ഷവർ

Cനോർവെസ്റ്റർ

Dലൂ

Answer:

B. മാംഗോ ഷവർ

Read Explanation:

ഉഷ്ണമേഖലയിലെ പ്രധാന പ്രാദേശിക കാറ്റുകൾ

(1) മാമ്പഴക്കാറ്റ് (Mango Shower) 

  • വേനലിന്റെ അവസാനനാളുകളിൽ കേരളത്തിലും കർണാടക തീരത്തും സാധാരണയായിരൂപപ്പെടുന്ന മൺസൂണിന് മുന്നോടിയായുള്ള വേനൽമഴക്കാറ്റുകളാണിവ. 

  • മാമ്പഴം നേരത്തെ പഴുത്ത് പാകമാകാൻ സഹായകമാകുന്നതിനാലാണ് ഇവ പ്രാദേശികമായി മാമ്പഴക്കാറ്റ് എന്നറിയപ്പെടുന്നത്.

(ii) കാപ്പി പൂവിടും മഴ (Blossom Shower)

കേരളത്തിലും പരിസരപ്രദേശങ്ങളിലും കാപ്പി പൂക്കുന്നത് ഈ മഴയോടെയാണ്. 


(ii) നോർവെസ്റ്റർ (Nor Wester)

  • ബംഗാളിലും അസമിലും വൈകുന്നേരങ്ങളിൽ രൂപപ്പെടുന്ന ശക്തമായ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റുകളാണിവ. വൈശാഖമാസത്തിൽ സംഭവിക്കുന്ന പ്രകൃതിക്ഷോഭം' എന്നർഥം വരുന്ന കാൽബൈ ശാഖി എന്ന പ്രാദേശികനാമത്തിൽ നിന്നു തന്നെ ഇവയുടെ വിനാശകരമായ സ്വഭാവം വ്യക്തമാണ്. 

  • ഈ കാറ്റുകൾ തേയില, ചണം. നെല്ല് തുടങ്ങിയ വിളകൾക്ക് അനുകുലമാണ്. 

  • അസമിൽ ഇവ 'ബർദോളി ഛീര' എന്നറിയപ്പെടുന്നു.

(iv) ലൂ (Loo)

  • വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ITCZ ൻ്റെ കേന്ദ്രഭാഗത്ത് രൂപപ്പെടുന്ന വരണ്ട ഉഷ്ണക്കാറ്റുകളാണ് ലൂ (L00). 

  • വടക്കേ ഇന്ത്യൻ സമതലങ്ങളിൽ പഞ്ചാബ് മുതൽ ബിഹാർ വരെയുള്ള പ്രദേശങ്ങളിൽ രൂപപ്പെടുന്ന ശക്തിയേറിയ വരണ്ട ഉഷ്ണകാറ്റുകൾ. 

  • ഡൽഹിക്കും പാറ്റ്നയ്ക്കും ഇടയിൽ ഇവയുടെ തീവ്രത കൂടുതലായിരിക്കും.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന വാതകമേത് ?

When the temperature falls below 0° Celsius, precipitation reaches the earth in the form of tiny crystals of ice.It is called as?

i.Rainfall

ii.Drizzle

iii.Snowfall

iv.Hail Stones

ഇന്ത്യയിൽ അനുഭവപ്പെടുന്ന ശൈത്യകാലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. ഉത്തരേന്ത്യയിൽ ശൈത്യകാലം ആരംഭിക്കുന്നത് നവംബർ പകുതിയോടെയാണ്.
  2. തെളിഞ്ഞ അന്തരീക്ഷം, താഴ്ച ആർദ്രത തുടങ്ങിയവ ഈ കാലത്തിൻ്റെ പ്രത്യേകതയാണ്.
  3. ഇത്തരം കാലാവസ്ഥയിൽ പകൽ നല്ല തണുപ്പും രാത്രിയിൽ നല്ല ചൂടുമായിരിക്കും.
    മൺസൂണിൻ്റെ പിൻവാങ്ങൽ കാലം എന്നറിയപ്പെടുന്നത് :

    Choose the correct statement(s) regarding the temperature changes during the monsoon.

    1. There is a temperature increase between mid-June and mid-July.

    2. There is a temperature decrease between mid-June and mid-July.