Aപ്രൊഹിബിഷൻ
Bസെർഷ്യോററി
Cമൻഡാമസ്
Dഹേബിയസ് കോർപ്പസ്
Answer:
C. മൻഡാമസ്
Read Explanation:
മാൻഡമസ്
റിട്ട് - മൌലികാവകാശ ലംഘനങ്ങൾ നടക്കുമ്പോൾ അവയുടെ സംരക്ഷണത്തിന് സുപ്രീം കോടതിയും ഹൈക്കോടതിയും പുറപ്പെടുവിക്കുന്ന ഉത്തരവ്
റിട്ട് എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ബ്രിട്ടനിൽ നിന്നാണ്
സുപ്രീംകോടതി റിട്ട് പുറപ്പെടുവിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 32
ഹൈക്കോടതി റിട്ട് പുറപ്പെടുവിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 226
സർക്കാർ ഉദ്യോഗസ്ഥരോട് തങ്ങളുടെ ഔദ്യോഗിക കടമ നിർവഹിക്കാൻ നിർബന്ധിക്കുന്ന റിട്ട് മാൻഡമസ് (Mandamus) ആണ്.
മാൻഡമസ് എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം "നാം കൽപ്പിക്കുന്നു" (We Command) എന്നാണ്.
ഒരു പൊതു ഓഫീസിലോ കോർപ്പറേഷനിലോ ട്രൈബ്യൂണലിലോ താഴ്ന്ന കോടതിയിലോ ഉള്ള ഏതെങ്കിലും വ്യക്തിയെ അല്ലെങ്കിൽ സ്ഥാപനത്തെ അവരുടെ പൊതുപരമായതും എന്നാൽ ചെയ്യാതിരുന്നതുമായ നിയമപരമായ കടമ നിർവഹിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഈ റിട്ട് സുപ്രീം കോടതിക്കോ (ആർട്ടിക്കിൾ 32) ഹൈക്കോടതിക്കോ (ആർട്ടിക്കിൾ 226) പുറപ്പെടുവിക്കാം
