Challenger App

No.1 PSC Learning App

1M+ Downloads
കേരള കലാമണ്ഡലം സ്ഥാപിതമായ വർഷം ഏത്?

A1930

B1931

C1936

D1934

Answer:

A. 1930

Read Explanation:

കേരള കലാമണ്ഡലം:

  • കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്‌ - തൃശ്ശൂരിൽ ഭാരതപ്പുഴയുടെ തീരത്ത് വള്ളത്തോള്‍ നഗറിൽ (ചെറുതുരുത്തി)
  • കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം - ചെറുതുരുത്തി
  • കേരള കലാമണ്ഡലം സ്ഥാപിച്ച വ്യക്തികള്‍ - വള്ളത്തോള്‍ നാരായണമേനോന്‍, മണക്കുളം മുകുന്ദരാജ
  • കേരള കലാമണ്ഡലം സ്ഥാപക സെക്രട്ടറി - മണക്കുളം മുകുന്ദരാജ (1930-1940)
  • വിവിധ കലകളെപറ്റി പൊതുജനങ്ങള്‍ക്ക്‌ മനസ്സിലാക്കുന്നതിനായി 'ഗുരുവിനൊപ്പം ഒരു ദിവസം എന്ന പരിപാടി' നടത്തുന്ന സ്ഥാപനം.

കേരള കലാമണ്ഡലം പ്രധാനപ്പെട്ട വർഷങ്ങൾ:

  • കേരളാ കലാമണ്ഡലം ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്ത വര്‍ഷം - 1927
  • കലാമണ്ഡലം ഒദ്യോഗികമായി ഉദ്ഘാടനം ചെയ്തത്‌ എന്ന്‌ - 1930 നവംബര്‍ 9
  • കേരള സര്‍ക്കാര്‍ കലാമണ്ഡലത്തിന്‌ അക്കാദമി ഓഫ്‌ ആര്‍ട്സ്‌ എന്ന അംഗീകാരം നല്‍കിയ വര്‍ഷം -1957
  • കേരള കലാമണ്ഡലത്തിന്റെ ഭരണം കേരള സർക്കാർ ഏറ്റെടുത്ത വർഷം -1957
  • കലാമണ്ഡലത്തിന്‌ കല്പിത സര്‍വകലാശാല പദവി ലഭിച്ച വര്‍ഷം - 2007
  • കലാമണ്ഡലത്തിന്‌ യൂണിവേഴ്സിറ്റി ഗ്രാന്റ്‌ കമ്മീഷന്‍ A കാറ്റഗറി പദവി നല്‍കിയ വര്‍ഷം - 2010

 

 


Related Questions:

മുൻപ് എച്ച്.എച്ച് മഹാരാജ സ്കൂൾ ഓഫ് ആർട്സ് തിരുവിതാംകൂർ എന്നറിയപ്പെട്ടിരുന്ന തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന കോളേജ് ഓഫ് ഫൈൻ ആർട്സ് സ്ഥാപിതമായത് ?
കേരളാ കലാമണ്ഡലത്തിന് "Deemed university for Art and Culture' എന്ന പദവി ലഭിച്ചവർഷം ?
കേരള ലളിതകല അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ?

താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ശരിയായ ജോടി കണ്ടെത്തുക.

  1. കേരള മീഡിയ അക്കാദമി - തൃശൂർ
  2. ചലച്ചിത്ര അക്കാദമി - തിരുവനന്തപുരം
  3. കേരള ഫോക്ക്‌ലോർ അക്കാദമി - കണ്ണൂർ
  4. കേരള ലളിതകലാ അക്കാദമി - കാക്കനാട്
    വിഖ്യാത ചിത്രകാരൻ രാജാരവിവർമ്മയുടെ പുത്രനായ എം. രാമവർമ്മരാജ ആദ്യ ചെയർമാനായ അക്കാദമി ഏതാണ് ?