App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ അടിമകച്ചവടം നിർത്തലാക്കിയത് ആരാണ് ?

Aറാണി ഗൗരി ലക്ഷ്മി ഭായി

Bഅവിട്ടം തിരുനാൾ

Cചിത്തിര തിരുനാൾ

Dറാണി ഗൗരി പാർവ്വതി ഭായ്

Answer:

A. റാണി ഗൗരി ലക്ഷ്മി ഭായി

Read Explanation:

റാണി ഗൗരി ലക്ഷ്മി ഭായി

  • ഭരണകാലഘട്ടം : 1810-1815
  • തിരുവിതാംകൂറിലെ ആദ്യ റീജൻ്റും ആദ്യ വനിതാ ഭരണാധികാരിയും.
  • ഏറ്റവും കുറച്ചു കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരിയാണ് റാണി ഗൗരി ലക്ഷ്മി ഭായി.
  • ബ്രിട്ടീഷ്‌  - ഇന്ത്യന്‍ മാതൃകയിലാണ് റാണി ഭരണം നടത്തിയത്.

  • 1812ൽ തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച ഭരണാധികാരി.
  • അടിമക്കച്ചവടം നിർത്തലാക്കുമ്പോൾ തിരുവിതാംകർ ദിവാൻ : കേണൽ മൺറോ

  • റാണി ഗൗരി ലക്ഷ്മി ഭായിയുടെ കാലത്താണ് ജന്മിമാർക്ക് പട്ടയം നൽകുന്ന രീതി ആരംഭിച്ചത്.

  • 1811ൽ ജില്ലാ കോടതികൾ സ്ഥാപിച്ച ഭരണാധികാരി.
  • 1814ൽ  അപ്പീൽ കോടതി സ്ഥാപിതമായതും റാണിയുടെ കാലത്താണ്.

  • വാക്‌സിനേഷൻ, അലോപ്പതി ചികിത്സാരീതി തുടങ്ങിയ പാശ്ചാത്യ ചികിത്സാ രീതികൾ റാണിയുടെ കാലത്ത് തിരുവിതാംകൂറിൽ ആരംഭിച്ചു.
  • തിരുവിതാംകുറില്‍ ഔപചാരിക വിദ്യാഭ്യാസത്തിന്‌ തുടക്കംകുറിച്ചതും റാണിയുടെ കാലത്താണ്.

Related Questions:

The University of Travancore was established by ?
സർക്കാർ ഉദ്യോഗസ്ഥർക്ക് നിർബന്ധിത വാക്സിനേഷൻ നടപ്പിലാക്കിയ തിരുവിതാംകൂർ ഭരണാധികാരി ആര് ?
ട്രാവൻകൂർ യൂണിവേഴ്സിറ്റി സ്ഥാപിതമായത് ആരുടെ ഭരണകാലത്ത് ആണ് ?
1912 ൽ ഒന്നാം നായർ ആക്ട് പാസ്സാക്കിയ തിരുവിതാംകൂർ ഭരണാധികാരി ആര് ?
തിരുവിതാംകൂർ നിയമ നിർമ്മാണ സഭ ആരംഭിക്കാൻ മുൻകൈയെടുത്ത ദിവാൻ ആര് ?