താഴെപ്പറയുന്നവരിൽ ഓടക്കുഴൽ പുരസ്കാരം ലഭിച്ചിട്ടുള്ളത്.
- എൻ പ്രഭാകരൻ
- വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
- ജി ശങ്കരക്കുറുപ്പ്
- ഇ.വി. രാമകൃഷ്ണൻ
A4 മാത്രം
Bഇവയെല്ലാം
C2, 4 എന്നിവ
Dഇവയൊന്നുമല്ല
Answer:
B. ഇവയെല്ലാം
Read Explanation:
ഓടക്കുഴൽ അവാർഡ്
മഹാകവി ജി.ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരം
'ഓടക്കുഴൽ' എന്ന കവിതാസമാഹാരത്തിന് അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിച്ചതിന്റെ ഓർമ്മയ്ക്കായിട്ടാണ് ഓടക്കുഴൽ പുരസ്കാരം ഏർപ്പെടുത്തിയത്.
'ഗുരുവായൂരപ്പൻ ട്രസ്റ്റാ'ണ് ഓടക്കുഴൽ പുരസ്കാരം നൽകുന്നത്.
മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
1968 മുതൽ പുരസ്കാരം നൽകിവരുന്നു.
നാരായണീയത്തിന്റെ തമിഴ് പരിഭാഷയ്ക്ക് പ്രഥമ ഓടക്കുഴൽ പുരസ്കാരം ലഭിച്ചു.
എന്നാൽ ഓടക്കുഴൽ പുരസ്കാരം ലഭിച്ച ആദ്യത്തെ വ്യക്തി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ആണ്
1969ൽ 'തുളസിദാസ രാമായണ'ത്തിന്റെ വിവർത്തനത്തിനാണ് അദ്ദേഹത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത്.
1970ൽ 'ഖസാക്കിന്റെ ഇതിഹാസ'ത്തിന് ഒ വി വിജയന് ഓടക്കുഴൽ പുരസ്കാരം ലഭിച്ചു.
1977ൽ 'അഗ്നിസാക്ഷി' എന്ന നോവലിന് ഓടക്കുഴൽ പുരസ്കാരം ലഭിച്ച ലളിതാംബിക അന്തർജ്ജനമാണ് ഈ പുരസ്കാരം നേടുന്ന ആദ്യ വനിത.
1978ന് ശേഷം എല്ലാ വർഷവും ശങ്കരക്കുറുപ്പിന്റെ ചരമദിനമായ ഫെബ്രുവരി 2-നാണ് അവാർഡ് നൽകുന്നത്.
2018 ൽ ലഭിച്ചത് : ഇ.വി. രാമകൃഷ്ണൻ (മലയാള നോവലിന്റെ ദേശകാലങ്ങൾ' , സാഹിത്യ വിമർശനം)
2019 ൽ ലഭിച്ചത് : എൻ. പ്രഭാകരൻ (മായാമനുഷ്യർ ,നോവൽ)
2021ൽ ലഭിച്ചത് : സാറാ ജോസഫ് (കൃതി: ബുധിനി)
2022 ൽ ലഭിച്ചത് : അംബികാസുതൻ മാങ്ങാട്(കഥാസമാഹാരം : പ്രാണവായു)
2023 ൽ ലഭിച്ചത് : പി.എൻ. ഗോപീകൃഷ്ണൻ കവിത മാംസഭോജിയാണ് (കവിത)
2024 ൽ ലഭിച്ചത് : കെ. അരവിന്ദാക്ഷൻ ഗോപ (നോവൽ)
