App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവരിൽ പ്രാർത്ഥന സമാജത്തിൻ്റെ നേതാക്കൾ അല്ലാത്തവർ ?

Aആത്മാറാം പാണ്ഡുരംഗ്

Bഎം.ജി.റാനഡെ

Cആർ.ജി.ഭണ്ഡാർക്കർ

Dഎം.വീരരാഘവാചാരി

Answer:

D. എം.വീരരാഘവാചാരി

Read Explanation:

പ്രാർത്ഥനാ സമാജം

  • പത്തൊൻപതാം നൂറ്റാണ്ടിൽ മിശ്രഭോജനം, മിശ്രവിവാഹം, വിധവാ വിവാഹം എന്നീ പുരോഗതിക്കായി നിലകൊണ്ട പരിഷ്കരണ പ്രസ്ഥാനം
  • ഹിന്ദുമത ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പരിഷ്കരിക്കുവാൻ ആരംഭിച്ച സംഘടനകൂടിയാണിത്.
  • ബോംബെ കേന്ദ്രീകരിച്ചായിരുന്നു പ്രാർത്ഥനാ സമാജത്തിന്റെ പ്രവർത്തനം
  • പ്രാർത്ഥന സമാജം സ്ഥാപിച്ചത് - ആത്മാറാം പാണ്ഡുരംഗ്
  • പ്രാർത്ഥന സമാജം സ്ഥാപിക്കപ്പെട്ട വർഷം - 1867
  • പ്രാർത്ഥന സമാജത്തിന്റെ മറ്റു നേതാക്കൾ - മഹാദേവ് ഗോവിന്ദ് റാനഡെ, ആർ.ജി.ഭണ്ഡാർക്കർ

NB: മദ്രാസ് മഹാജന സഭയുടെ സ്ഥാപകനാണ് എം.വീരരാഘവാചാരി


Related Questions:

റാം മോഹൻ റോയിക്ക് 'രാജ' എന്ന സ്ഥാനം നൽകിയ മുഗൾ ഭരണാധികാരി ആര് ?
ബ്രഹ്മസഭ എന്നത് ബ്രഹ്മസമാജം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ വർഷം ?
കൂട്ടത്തിൽ പെടാത്തത് ഏത്?
ബ്രഹ്മ സമാജം സ്ഥാപിച്ച ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവാര് ?
സത്യശോധക് സമാജം കോൺഗ്രസ് പാർട്ടിയിൽ ലയിച്ച വർഷം ?