App Logo

No.1 PSC Learning App

1M+ Downloads
“ബാല്‍ഹത്യ പ്രതിബന്ധക്‌ ഗൃഹ” എന്നപേരില്‍ സ്ത്രീകള്‍ക്കായി കെയര്‍ ഹോം ആരംഭിച്ചത്‌ ആരാണ് ?

Aഈശ്വരചന്ദ്ര വിദ്യാസാഗർ

Bസാവിത്രി ഫുലെ

Cആത്മാറാം പാണ്ഡുരംഗ്

Dവിതൽറാവു കൃഷ്ണജി വണ്ഡേക്കർ

Answer:

B. സാവിത്രി ഫുലെ

Read Explanation:

  • മഹാരാഷ്ട്രയിൽ അധഃസ്ഥിതരുടെ വിമോചനത്തിനായി നിരന്തരം ഇടപെട്ട സാമൂഹ്യ പ്രവർത്തകയായിരുന്നു സാവിത്രി ഫൂലെ 
  • സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായും ഉന്നതിക്കായും സധീരം പോരാടിയ ഇവർ ജ്യോതിറാവു ഫൂലെയുടെ പത്‌നിയാണ്.
  • 1848ൽ വിദ്യാഭ്യാസം ചെയ്യാൻ അവകാശം ഇല്ലാത്തവർക്ക് വേണ്ടി സ്കൂൾ സ്ഥാപിച്ചത് സാവിത്രി ഫൂലെയാണ്.
  • ജ്യോതിറാവുവിന്റെ പ്രോൽസാഹനം നിമിത്തം ഒരു സ്‌കൂൾ അധ്യാപികയായി തീർന്ന സാവിത്രി ഫൂലെയാണ് 'ഇന്ത്യയിലെ ആദ്യ വനിതാ അധ്യാപിക'.
  • ശിശുഹത്യ തടയുന്നതിനായി സ്ത്രീകൾക്കും ഉപേക്ഷിക്കപ്പെടുന്ന നവജാതശിശുക്കൾക്കും വേണ്ടി “ബാല്‍ഹത്യ പ്രതിബന്ധക്‌ ഗൃഹ” എന്നപേരില്‍ ഒരു കെയർഹോം സ്ഥാപിച്ചത് സാവിത്രി ഫൂലെയാണ്.

Related Questions:

ആത്മീയ സഭയുടെ സ്ഥാപകൻ?
"I have no time to think about God because a lot of work has to be done on this earth" whose statement is above?
Who was the disciple of Sri Ramakrishna Paramahamsa?
സ്വാഭിമാനപ്രസ്ഥാനം സ്ഥാപിച്ചതാര് ?

“അവനിവനെന്നറിയുന്നതൊക്കെയോർത്താ- ലവനിയിലാദിമമായൊരാത്മരൂപം

അവനവനാത്മ സുഖത്തിനാചരിക്കും

ന്നവയപരന്നു സുഖത്തിനായ് വരേണം”

ശ്രീനാരായണഗുരുവിന്റെ ഈ വരികൾ ഏതു കൃതിയിലേതാണ് ?