Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ലൂയി പതിനാറാമന്റെ ഉപദേഷ്ടാവായിരുന്ന വ്യക്തി ആര് ?

Aറൂസ്സോ

Bമോണ്ടെസ്ക്യൂ

Cടർഗോ

Dവോൾട്ടയർ

Answer:

C. ടർഗോ

Read Explanation:

ടർഗോ

  • ലൂയി പതിനാറാമന്റെ ഉപദേഷ്ടാവായിരുന്നു ടർഗോ.

  • ഫ്രാൻസിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി അനേകം പദ്ധതികൾ ടർഗോ ആവിഷ്കരിച്ചു.

  • മധ്യവർഗത്തിന്റ താൽപര്യങ്ങളായിരുന്നു ഇവരുടെ സാമ്പത്തികനയങ്ങളിൽ പ്രതിഫലിച്ചത്.

  • അവയിൽ പ്രധാനപ്പെട്ടവയാണ് കൃഷിക്ക് പ്രോത്സാഹനം നൽകുക, ഭക്ഷ്യവസ്തുക്കളിൽ വ്യാപാരസ്വാതന്ത്ര്യം അനുവദിക്കുക എന്നിവ.

  • ഈ പരിഷ്‌കാരങ്ങൾ ഒരു പരിധിവരെ ഫ്രാൻസിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തി.


Related Questions:

'സാമൂഹ്യ ഉടമ്പടി' എന്ന വിഖ്യാത കൃതി രചിച്ചതാര് ?

ചുവടെ നല്കിയിരിക്കുന്നവയിൽ ഫ്രാൻസിലെ ബൂർബൺ രാജവംശവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പതിറ്റാണ്ടുകളായി ഫ്രാൻസ് ഭരിച്ചിരുന്നത് ബൂർബൺ രാജവംശമായിരുന്നു
  2. രാജാധികാരം ദൈവദത്തമാണ് എന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്
  3. ഞാനാണ് രാഷ്ട്രം' എന്ന പ്രഖ്യാപിച്ചത് ലൂയി പതിനഞ്ചാമനാണ്
  4. ഈ രാജവംശത്തിലെ ഭരണാധികാരികളെല്ലാം പൊതുവെ സ്വേച്ഛാധിപതികളായിരുന്നു
    1749 ലെ നിയമമനുസരിച്ച് എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളും തങ്ങളുടെ വരുമാനത്തിന്റെ ഇരുപതിൽ ഒരുഭാഗം സർക്കാരിലേക്ക് നേരിട്ട് നൽകേണ്ട നികുതി എന്തായിരുന്നു?

    ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് സമൂഹത്തിലെ പ്രഭുക്കന്മാരുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

    1. ഭരണരംഗത്തെ ഉയർന്ന സ്ഥാനങ്ങളും, സൈന്യത്തിലെ ഉയർന്ന പദവികളും കൈയടക്കിവച്ചിരുന്നത് പ്രഭുക്കളായിരുന്നു
    2. ആഡംബരജീവിതം നയിച്ചിരുന്ന പ്രഭുക്കൾ ജനങ്ങളിൽനിന്ന് വിവിധ നികുതികൾ പിരിച്ചെടുത്തിരുന്നു
    3. ഫ്രഞ്ച് സമൂഹത്തിലെ രണ്ടാം എസ്റ്റേറ്റിൽ ഉൾപ്പെടുന്നത് പ്രഭുക്കളാണ്
      ഗാബെൽ (Gabelle) നികുതി പതിനഞ്ചാം നൂറ്റാണ്ടിൽ ഏതു ഉൽപ്പന്നത്തിനായി മാത്രം പ്രാബല്യത്തിൽ വന്നു?