Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ബ്രിട്ടിഷ് ഇന്ത്യയിൽ ഹണ്ടർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ചത് ആര്?

Aലിട്ടൺ പ്രഭു

Bവില്യം ബെന്റിക്

Cറിപ്പൺ പ്രഭു

Dവെല്ലസ്ലി പ്രഭു

Answer:

C. റിപ്പൺ പ്രഭു

Read Explanation:

റിപ്പണ്‍ പ്രഭു (1880-1884)

  • വിദ്യാഭ്യാസ രംഗം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുവേണ്ടി 1882 ല്‍ ഹണ്ടര്‍ കമ്മീഷനെ ഏര്‍പ്പെടുത്തിയ വൈസ്രോയി
  • ഇന്ത്യയിലെ ആദ്യത്തെ റഗുലര്‍ സെന്‍സസ്‌ നടന്ന സമയത്തെ വൈസ്രോയി
  • ഇല്‍ ബര്‍ട്ട്‌ ബില്‍ (1883) വിവാദകാലത്തെ വൈസ്രോയി
  • 1881 ല്‍ പാസാക്കിയ ഫാക്ടറി നിയമത്തിലൂടെ ബാലവേലയ്ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്തിയ വൈസ്രോയി
  • ഇന്ത്യയില്‍ ആദ്യമായി തൊഴില്‍ നിയമങ്ങള്‍ ഉണ്ടായത്‌  റിപ്പണ്‍ പ്രഭുവിൻ്റെ  കാലത്താണ്‌
  • പ്രാദേശിക പത്ര നിയമം റദ്ദ്‌ ചെയ്ത (1882) വൈസ്രോയി
  • അഫ്ഗാനിസ്ഥാനില്‍ നിന്ന്‌ ഇംഗ്ലീഷ് സൈന്യത്തെ പിന്‍വലിച്ച്‌ ആ രാജ്യവുമായി സൗഹൃദ്ദബന്ധം പുനഃസ്ഥാപിച്ച വൈസ്രോയി
  • ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ പിതാവ്‌ എന്നറിയപ്പടുന്ന വൈസ്രോയി
  • ചെന്നൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആസ്ഥാനം ഏത്‌ വൈസ്രോയിയുടെ സ്മരണാര്‍ത്ഥം നാമകരണം ചെയ്തിരിക്കുന്നു
  • ഈജിപ്ത്‌ പ്രശ്നത്തില്‍ രാജിവെച്ച വൈസ്രോയി.

Related Questions:

Which Article of the Indian Constitution guarantees the Right to Education?
1968-ൽ നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ നയം ഏത് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ഉണ്ടായത് ?
1948-1949-ലെ യൂണിവേഴ്സിറ്റി എജ്യുക്കേഷൻ കമ്മീഷനിൽ അംഗമായും 1952-53-ലെ സെക്കൻഡറി എജ്യുക്കേഷൻ കമ്മീഷൻ്റെ ചെയർമാനായും പ്രവർത്തിച്ച പ്രമുഖ ഇന്ത്യൻ വിദ്യാഭ്യാസ വിദഗ്ധൻ ആരാണ് ?
ഇന്ത്യയിലെ ആദ്യകാല ദേശീയ വിദ്യാഭ്യാസ ചട്ടക്കൂടുകളെ സ്വാധീനിച്ച അടിസ്ഥാനപരമായ 10+2+3 വിദ്യാഭ്യാസ ഘടന ശുപാർശ ചെയ്ത ചരിത്രപ്രധാനമായ കമ്മീഷൻ ഏതാണ് ?
സ്വതന്ത്ര ഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷൻ :