Challenger App

No.1 PSC Learning App

1M+ Downloads
ശാസ്ത്രലോകത്ത് വളരെയേറെ ചരിത്രപ്രാധാന്യമുള്ള ഗ്രന്ഥമായ മൈക്രോഗ്രാഫിയ രചിച്ചത് ഇവരിൽ ആരാണ് ?

Aറോബർട്ട് ബ്രൗൺ

Bറോബർട്ട് ഹുക്ക്

Cതിയൊഡോർ ഷ്വാൻ

Dഗ്രിഗർ മെൻഡൽ

Answer:

B. റോബർട്ട് ഹുക്ക്

Read Explanation:

വിവിധ ലെൻസുകളിലൂടെ ഹുക്ക് നടത്തിയ നിരീക്ഷണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ലെൻസുകളുടെ സഹായത്തോടെ കണ്ടെത്തിയ ഷഡ്പദങ്ങൾ, സസ്യങ്ങൾ തുടങ്ങിയവയുടെ ചിത്രീകരണങ്ങൾ ഈ പുസ്തകത്തിന്റെ സവിശേഷത വർദ്ധിപ്പിക്കുന്നു. ഇത്തരത്തിലുള്ള ആദ്യത്തെ പുസ്തകമാണ് മൈക്രോഗ്രാഫിയ. 1665 ലാണ് റോയൽ സൊസൈറ്റി ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. കോശങ്ങളെക്കുറിച്ച് Cell എന്ന പദം ആദ്യമായി ഉപയോഗിച്ചത് ഈ ഗ്രന്ഥത്തിലാണ്.


Related Questions:

വൈറോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
മലമ്പനിയുടെ രോഗാണുവായ പ്ലാസ്മോഡിയത്തിന്റെ ജീവിത ചക്രം കണ്ടെത്തിയത് ആരാണ് ?
ഒരേ ലായകത്തിൽ ലയിച്ചുചേർന്ന രണ്ടോ അതിലധികമോ ലീനങ്ങളെ വേർതിരിച്ചെടുക്കാനും രക്തത്തിൽ കലർന്നിട്ടുള്ള വിഷ വസ്തുക്കളെ വേർതിരിക്കാനും ഉപയോഗിക്കുന്ന മാർഗം:
One gene one polypeptide hypothesis was proposed by:
Who is known as the ' Father of Cytology ' ?