Challenger App

No.1 PSC Learning App

1M+ Downloads
കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര്?

Aശക്തൻ തമ്പുരാൻ

Bമാർത്താണ്ഡവർമ്മ

Cസാമൂതിരി

Dപാലിയത്തച്ചൻ

Answer:

B. മാർത്താണ്ഡവർമ്മ

Read Explanation:

  • ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ്‌ കൃഷ്ണപുരം കൊട്ടാരം.
  • പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മയാണ്‌ ഇന്നു കാണുന്ന രീതിയിൽ കൃഷ്ണപുരം കൊട്ടാരം നിർമ്മിച്ചത്.
  • അതിനു മുമ്പ് കായംകുളം (ഓടനാട്) ഭരിച്ചിരുന്ന രാജാക്കന്മാരുടെ ആസ്ഥാനവും ഇവിടെയായിരുന്നു.
  • കൃഷ്ണപുരത്തിലെ കൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്തുള്ള കൊട്ടാരം ഗാബ്ലഡ് റൂഫ്, ഇടുങ്ങിയ ഇടനാഴി, ഡോർമർ ജന്നലുകൾ എന്നിവ ഉപയോഗിച്ച് കേരളത്തിന്റെ നിർമ്മാണ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്.

Related Questions:

സ്വാതിതിരുനാളിന്റെ കാലത്തു വളർന്നുവന്ന നൃത്തരൂപം?
മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയ വർഷം?

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാൾ രാമവർമ്മയുമായിബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?

i) "ഗർഭ ശ്രീമാൻ' എന്നറിയപ്പെട്ടു.

ii) തിരുവനന്തപുരത്ത് വാനനിരീക്ഷണ കേന്ദ്രം തുടങ്ങി.

iii) ഒരു സത്യപരീക്ഷയായിരുന്ന "ശുചീന്ദ്രം പ്രത്യയം' അഥവാ "ശുചീന്ദ്രംകൈമുക്കൽ' നിർത്തലാക്കി.

iv) ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരണാധികാരിയായി.

കേരളവർമ്മ വലിയകോയി തമ്പുരാൻ, എ.ആർ രാജരാജവർമ്മ, രാജാരവിവർമ്മ എന്നിവർ ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ സദസ്സിലെ പ്രമുഖരായിരുന്നു ?

തന്നിരിക്കുന്ന ജോടികളിൽ തെറ്റായവ ഏത്?

  1. തിരുവനന്തപുരത്ത് അടിമത്തനിരോധനം- 1812
  2. കൊച്ചിയിൽ അടിമത്തനിരോധനം 1845
  3. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് രൂപീകരണം- 1837
  4. എറണാകുളം മഹാരാജാസ് കോളേജ് രൂപീകരണം- 1875.