App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ GDP കണക്കാക്കുന്നത് ആരാണ് ?

ACSO

BNSSO

CRBI

Dകേന്ദ്ര ധനകാര്യ മന്ത്രാലയം

Answer:

A. CSO

Read Explanation:

  • മൊത്തം ആഭ്യന്തര ഉൽപ്പന്നം ( Gross Domestic Product -GDP ) - ഒരു രാജ്യത്തിന്റെ ആഭ്യന്തരാതിർത്തിക്കുള്ളിൽ ഒരു വർഷം ഉൽപ്പാദിപ്പിച്ച എല്ലാ സാധനസേവനങ്ങളുടെയും പണമൂല്യം
  • ഇന്ത്യയിൽ GDP കണക്കാക്കുന്നത് - സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (CSO )
  • കേന്ദ്ര സ്ഥിതി വിവര പദ്ധതി നിർവ്വഹണ മന്ത്രാലയത്തിന് കീഴിലാണ് CSO പ്രവർത്തിക്കുന്നത്
  • CSO യുടെ ആസ്ഥാനം - ഡൽഹി

CSO യുടെ പ്രധാന ചുമതലകൾ

  • സ്ഥിതി വിവരക്കണക്കുകളുടെ സംയോജനവും വിശകലനവും നടത്തുന്നു.
  • എല്ലാ മേഖലകളിലെയും സ്ഥിതിവിവരക്കണക്കു കൾ ശേഖരിച്ച് ആസൂത്രണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന തരത്തിൽ ചിട്ടപ്പെടുത്തുന്നു.
  • സ്ഥിതിവിവരക്കണക്കുകൾ ഉപയോഗപ്പെടുത്തി ദേശീയവരുമാനം കണ്ടെത്തുന്നു.

Related Questions:

Which state has the highest Gross State Domestic Product(GSDP) in India?
താഴെ കൊടുത്തിരിക്കുന്നവയിൽ മാനവ വികസന (HD) സൂചികയിൽ പരിഗണിക്കപ്പെടാത്തത് ഏത് ?
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023-24 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജി ഡി പി വളർച്ച എത്ര ?

മൊത്ത ആഭ്യന്തര ഉൽപാദനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.ഒരു സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ആഭ്യന്തര അതിര്‍ത്തിക്കുള്ളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യമാണ് മൊത്ത ആഭ്യന്തര ഉല്‍പ്പന്നം.

2.വിദേശത്ത്ജോലി ചെയ്യുന്ന വ്യക്തികളുടെ വരുമാനം , വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും ലാഭം തുടങ്ങിയവ കൂടി മൊത്ത ആഭ്യന്തര ഉല്‍പ്പന്നം കണക്കാക്കുമ്പോൾ ഉൾപ്പെടുത്തുന്നു.

സാമ്പത്തിക വളർച്ച അളക്കുന്ന പ്രധാന അളവുകോൽ ഏതാണ് ?