Challenger App

No.1 PSC Learning App

1M+ Downloads
കാവ്യസൗന്ദര്യം സൃഷ്ടിക്കാൻ കഴിയുന്നത് ആർക്കാണ് ?

ഭാവനിരപേക്ഷമായ രൂപം സാഹിത്യ കലയിൽ അസംഗതവും അസംഭവ്യവുമാണ്. എന്നാലും രൂപസൗന്ദര്യത്തെ ശ്രദ്ധിക്കാത്ത ഭാവപക്ഷപാതം അതിനെക്കാൾ അസംബന്ധമാണ്. വാക്കുകളുടെ കലയാണ് കവിതയെന്ന് നാം ധരിക്കണം. "കവിത മനുഷ്യരുടെ ഭാഷകൊണ്ട് സാധിക്കാവുന്ന വയിൽവച്ച് ഏറ്റവും ആഹ്ളാദമയവും പൂർണ്ണവുമായ ഉക്തിയാ"ണെന്ന മാത്യു ആർനോൾഡിന്റെ വാദത്തെ പണ്ടുതന്നെ ഭാരതീയ സാഹിത്യ നായകന്മാർ ശരിവച്ചിട്ടുള്ള - താണ്. കവിതയിലെ രൂപസൗന്ദര്യത്തിന്റെ ഉപാധികളെപ്പറ്റി ഗാഢമായി നിരൂപണം ചെയ്തുവച്ചിട്ടുണ്ട് അവരിൽ പലരും. ഭാവകൻ, രുദ്രടൻ, വാമനൻ, ദണ്ഡി എന്നിവർ വക്രോക്തി, അലങ്കാരം എന്നിവയെ കാവ്യഗാത്രമായെണ്ണന്നു. ഔചിത്യദീക്ഷയെ ക്ഷേമേന്ദ്രൻ അതിൽ കൂട്ടിക്കലർത്തി. അവസാനം ധ്വനിയിലും രസത്തിലും ചെന്നെത്തിയിട്ടേ അവരുടെ കാവ്യ സൗന്ദര്യത്തെ പറ്റിയുള്ള അന്വേഷണ തൃഷ്ണ ശമിച്ചിട്ടുള്ളു. ചുരുക്കത്തിൽ വികാരം, ശബ്ദം, താളം എന്നിങ്ങനെ കവിതയിലെ ഘടകങ്ങളെ വേർതിരിച്ചു കാണാം. ഇവയെ കവിതയിൽ വേർതിരിക്കാൻ വയ്യെങ്കിലും വാക്കുകളുടെ സ്വനനശക്തിയും ധ്വനന ശക്തിയുമുപയോഗിച്ച് ഭാവങ്ങളെ കൊരുത്തുകെട്ടി ഉണ്ടാക്കുന്ന സൗന്ദര്യമാണ് കവിതയിലെ സൗന്ദര്യം. അതു വാക്കുകളുടെ ശില്പകല അറിയുന്നവർക്കേ സാധ്യമാവുകയുള്ളൂ. അപ്പോഴും വാക്കുകളുടെ കലയാണ് കവിത. രസാത്മക വാക്യമാണ് കവിത എന്നും രമണീയാർഥ പ്രതിപാദകമായ ശബ്ദമാണ് കവിത എന്നും പറഞ്ഞ കാവ്യമർമ്മജ്ഞന്മാർ 'വാക്യമാണ് കവിത, ശബ്ദമാണ് കവിത' എന്നാണ് സമർഥമായി പറഞ്ഞതെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.

Aരൂപ സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്നവർക്ക്

Bവാക്കുകളുടെ ശില്പകല അറിയുന്നവർക്ക്

Cഅന്വേഷണ തൃഷ്ണയുള്ളവർക്ക്

Dഭാവപക്ഷപാതം പുലർത്തുന്നവർക്ക്

Answer:

B. വാക്കുകളുടെ ശില്പകല അറിയുന്നവർക്ക്

Read Explanation:

(B) വാക്കുകളുടെ ശില്പകല അറിയുന്നവർക്ക്: വാക്കുകൾക്ക് സ്വനനശക്തിയും (sound), ധ്വനനശക്തിയും (suggestion) ഉണ്ട്. ഇവ ഉപയോഗിച്ച് ഭാവങ്ങളെ കൊരുത്ത് കെട്ടി ഉണ്ടാക്കുന്നതാണ് കവിതയിലെ സൗന്ദര്യം. അതിന് വാക്കുകൾ ശരിയായ രീതിയിൽ ഉപയോഗിക്കാൻ അറിയണം. ഈ കഴിവാണ് ഇവിടെ 'ശില്പകല' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.


Related Questions:

വള്ളത്തോൾ ദേശാഭിമാനമുണർത്തുന്ന കവിതകളെഴുതിയത് ഏതു കാലത്തായിരുന്നു ?
ക്ലാസിക്കുകളുടെ സവിശേഷതയായി ലേഖകൻ കരുതുന്നത് എന്താണ് ?
കേരള ചരിത്രത്ത സ്ത്രീപക്ഷ വീക്ഷണത്തിൽ വിലയിരുത്തുന്ന പഠനങ്ങൾ കൂടുതലുണ്ടായത് ഏത് കാലഘട്ടത്തിൽ ?

പഴയ ലോകക്രമം' എന്ന് ഫ്രഞ്ചുകാർ വിശേഷിപ്പിക്കുന്ന കാലമേത് ?

(A) ഫ്രഞ്ചു വിപ്ലവത്തിനു ശേഷമുള്ള കാലം.

(B) ഫ്രഞ്ചുവിപ്ലവത്തിനു മുമ്പുള്ള രണ്ടു മൂന്നു നൂറ്റാണ്ടുക ളിൽ നിലനിന്ന ഭരണക്രമം.

വിദേശഭാഷയെ വിട്ടു ഭാഷയാക്കിയതിന്റെ ഫലം എന്തായിരുന്നു ?