App Logo

No.1 PSC Learning App

1M+ Downloads
ഓർമ്മയെ എപ്പിസോഡിക് ,സാമാന്റിക് എന്നിങ്ങനെ വർഗീകരിച്ചത് ആരാണ് ?

Aസ്പിയർമാൻ

Bപിയാഷെ

Cബ്രൂണർ

Dതേഴ്സ്റ്റൺ

Answer:

D. തേഴ്സ്റ്റൺ

Read Explanation:

ഓർമ:

       പരിസരത്തോട് ഇടപഴകുമ്പോൾ ലഭിക്കുന്ന അനുഭവങ്ങളെ, ശേഖരിച്ച് വയ്ക്കാനും, ആവശ്യമുള്ളപ്പോൾ പുറത്തേക്ക് കൊണ്ടു വരാനുമുള്ള മനസിന്റെ കഴിവിനെയാണ് ഓർമ എന്ന് പറയുന്നത്.

      ഓർമയെക്കുറിച്ചും, മറവിയെക്കുറിച്ചും ശാസ്ത്രീയമായ പഠനങ്ങൾക്ക് ആരംഭിച്ചത്, ജർമൻ മനഃശാസ്ത്രജ്ഞനായ, ഹെർമാൻ എബിൻ ഹോസ് (Hermann Ebbinghous) ആണ്.

 

ഓർമയുടെ വർഗീകരണം:

   ഓർമയെ മൂന്ന് തലങ്ങളായി വേർത്തിരിക്കാം. ഇങ്ങനെ വർഗീകരിച്ചത്, 1968 ൽ, ആറ്റ്കിൻസൺ, ഷിഫ്രിൻ എന്നിവരാണ്.

  1. ഇന്ദ്രിയപരമായ ഓർമ (Sensory Memory)
  2. ഹ്രസ്വകാല ഓർമ (Short term Memory)
  3. ദീർഘകാല ഓർമ (Long term Memory)

 

 

ഇന്ദ്രിയപരമായ ഓർമ (Sensory Memory):

  • ഇന്ദ്രിയപരമായ ഓർമയിൽ സംവേദന അവയവങ്ങളിലൂടെ, തത്സമയം സ്വീകരിക്കപ്പെടുന്ന വിവരങ്ങൾ ശേഖരിക്കപ്പെടുന്നു.
  • ഹ്രസ്വകാല സ്മരണയിലേക്ക് മാറ്റപ്പെട്ടില്ലെങ്കിൽ സെക്കന്റുകൾ മാത്രം ഇത് ഓർമയിൽ നിന്ന ശേഷം, അപ്രത്യക്ഷമാകുന്നു.
  • ഇത്തരം ഓർമകൾ 3-4 സെക്കന്റുകൾ മാത്രം നിലനിൽക്കുന്നു.

 

ഹ്രസ്വകാല ഓർമ (Short term Memory):

  • ഒരു പ്രത്യേക സമയത്ത് ബോധ മനസിലുള്ള കാര്യമാണിത്.
  • ഹ്രസ്വകാല ഓർമയിൽ നിലനിൽക്കുന്ന കാര്യങ്ങളെ ദീർഘ കാല ഓർമയിലേക്ക് മാറ്റിയില്ലെങ്കിൽ മറവി സംഭവിക്കുന്നു.
  • ഇത് 30 സെക്കന്റ് വരെ തങ്ങിനിൽക്കാൻ സാധ്യതയുണ്ട്.

 

ഹ്രസ്വകാല ഓർമയെ, ദീർഘകാല ഓർമയായി മാറ്റാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ:

  • ക്ലാസിൽ നോട്ട് കുറിക്കുക
  • ആവർത്തിച്ച് ചൊല്ലുക
  • വീണ്ടും പ്രവർത്തിക്കുക തുടങ്ങിയവ

 

ദീർഘകാല ഓർമ (Long term Memory):

  • ദീർഘകാലത്തേക്കായി ഓർമയിൽ സൂക്ഷിക്കുന്നവയാണ് ദീർഘകാല ഓർമ
  • ഓർമയുടെ സൂക്ഷിപ്പ് കേന്ദ്രം എന്നറിയപ്പെടുന്നത്, ദീർഘകാല ഓർമ്മയെയാണ്. 

 

ദീർഘകാല ഓർമ മൂന്ന് വിധം:

1. സംഭവപരമായ ഓർമ (Episodic Memory):

  • ഒരാളുടെ ജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങളും, വ്യക്തിപരമായ സംഭവങ്ങളുടെയും, ഓർമകളാണ്.
  • ഇത്തരം ഓർമ്മകൾ ജീവിത കാലം മുഴുവൻ ഓർമിച്ചു വയ്ക്കാനും, വിശദീകരിക്കാനും ആ വ്യക്തിക്ക് കഴിയും.

 

2. അർഥപരമായ ഓർമ (Semantic Memory):

   പുനരുപയോഗിക്കുന്നതിനു വേണ്ടി ആവശ്യമായ വിവരങ്ങൾ, പദങ്ങൾ, ആശയങ്ങൾ, സൂത്രവാക്യങ്ങൾ തുടങ്ങിയവ ഓർത്തു വയ്ക്കുന്നതാണ് അർഥപരമായ ഓർമ.

 

3. പ്രകിയപരമായ ഓർമ (Procedural Memory):

      വിവിധ നൈപുണികളുമായി ബന്ധപ്പെട്ട ഓർമകൾ.


Related Questions:

പണ്ടു പഠിച്ച കാര്യങ്ങളെ ഓർമ്മിച്ചെടുക്കുന്നതിൽ പുതിയ പഠനം തടസ്സമാകുന്നതിനെ പറയുന്നത് :
Which of the following tasks would a child in the Concrete Operational stage excel at?
The first stage of Creative Thinking is:
In Blooms Taxonomy of Educational objectives, the objective application.comes under :
You are checking the price of a specific item in a catalogue. What type of reading is this?