App Logo

No.1 PSC Learning App

1M+ Downloads
വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ പരാജയപ്പെടുത്തിയത് ഇവരിൽ ആരാണ്?

Aസാർ അലക്സാണ്ടർ I

Bജോർജ്ജ് മൂന്നാമൻ രാജാവ്

Cഅഡ്മിറൽ ഹൊറേഷ്യോ നെൽസൺ

Dആർതർ വെല്ലസ്ലി പ്രഭു

Answer:

D. ആർതർ വെല്ലസ്ലി പ്രഭു

Read Explanation:

വാട്ടർലൂ യുദ്ധം

  • നെപ്പോളിയൻ ബോണപ്പാർട്ടിന്റെ അവസാന യുദ്ധം.
  • നെപ്പോളിയൻ ബോണപ്പാർട്ടിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സൈന്യവും ബ്രിട്ടീഷ് സൈന്യവും തമ്മിൽ 1815 ജൂണിൽ നടന്ന യുദ്ധം.
  • നെതർലാൻഡ്സിലെ വാട്ടർലൂവിലാണ് യുദ്ധം അരങ്ങേറിയത് (ഇപ്പൊൾ വാട്ടർലൂ ബെൽജിയത്തിന്റെ ഭാഗമാണ്)
  • .'ഡ്യൂക്ക് ഓഫ് വെല്ലിങ്ടൺ' എന്നറിയപ്പെടുന്ന ആർതർ വെല്ലസ്ലി പ്രഭുവാണ് ബ്രിട്ടീഷ് സേനയെ നയിച്ചത്.
  • ബ്രിട്ടീഷ് സൈന്യത്തിനുവേണ്ടി അനേകം യുദ്ധങ്ങൾ ജയിച്ചിട്ടുള്ള ആർതർ വെല്ലസ്ലി,നെപ്പോളിയനെ പരാജയപ്പെടുത്തിയതോടെ യൂറോപ്പിൽ ഫ്രാൻസിന്റെ മേൽക്കോയ്മയും അവസാനിച്ചു
  • വാട്ടർലൂ യുദ്ധത്തിനുശേഷം നെപ്പോളിയനെ നാടുകടത്തിയ അറ്റ്ലാൻറിക് സമുദ്രത്തിലെ ദ്വീപ് : സെൻ്റ് ഹെലേന

Related Questions:

"മനുഷ്യൻ സ്വതന്ത്രനായാണ് ജനിക്കുന്നത് എന്നാൽ എല്ലായിടത്തും അവൻ ചങ്ങലകളിലാണ്" എന്ന് അഭിപ്രായപ്പെട്ട ഫ്രഞ്ച് ചിന്തകൻ ആര് ?
ഏത് യുദ്ധത്തോടെയാണ് നെപ്പോളിയന്റെ അധികാരം നഷ്ടപ്പെടുന്നത് ?
ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട" latter de cachete" എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
നെപ്പോളിയൻ ബോണപാർട്ട് നടപ്പിലാക്കിയ കോണ്ടിനെൻ്റൽ സിസ്റ്റത്തിൻ്റെ പ്രാഥമിക ലക്ഷ്യം എന്തായിരുന്നു?
Napoleon was defeated by the European Alliance in the battle of Waterloo and lost his power in :