Question:

' എ ചെക്ക് ഓൺ എ ബാങ്ക് പേയബിൾ അറ്റ് ദ കൺവീനിയൻസ് ഓഫ് ദ ബാങ്ക് ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

Aഗ്രാൻവില്ലെ ഓസ്റ്റിൻ

Bടി.ടി. കൃഷ്ണമാചാരി

Cബി.ആർ. അംബേദ്കർ

DK T ഷാ

Answer:

D. K T ഷാ

Explanation:

മാർഗ്ഗ നിർദ്ദേശകതത്ത്വങ്ങൾ

  • ഇന്ത്യൻ ഭരണഘടനയിൽ മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ ഉൾപ്പെടുന്ന ഭാഗം : ഭാഗം IV
  • ഭരണ ഘടനയിൽ മാർഗ്ഗ നിർദ്ദേശകതത്ത്വങ്ങൾ ഉൾപ്പെടുന്ന വകുപ്പ് : ആർട്ടിക്കിൾ 36 – 51.
  • ഇന്ത്യ ഒരു ക്ഷേമ രാഷ്ട്രം ആക്കി മാറ്റുന്നതിനായി ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന തത്വങ്ങളാണ് ഇവ
  • ഭരണഘടന നിർവഹണത്തിലും നിയമ നിർമാണത്തിലും ഭരണകൂടം പാലിക്കേണ്ട നിർദ്ദേശങ്ങളെ സംബന്ധിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.
  • നിർദേശക തത്വങ്ങൾ നടപ്പിലാക്കാൻ ഒരു പൗരന് കോടതിയെ സമീപിക്കാൻ കഴിയില്ല, എന്നാൽ മൗലികാവകാശങ്ങൾക്ക് വേണ്ടി ഒരു ഇന്ത്യൻ പൗരന് കോടതിയെ സമീപിക്കാൻ കഴിയും.

  • മാർഗ്ഗ നിർദ്ദേശക തത്വം എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്ന രാജ്യം : അയർലാൻഡ്.
  • മാർഗ്ഗ നിർദ്ദേശകതത്ത്വങ്ങൾ ഭരണഘടനയിൽ ആദ്യമായി ഉൾപ്പെടുത്തിയ രാജ്യം : സ്പെയിൻ.

Related Questions:

ഇവയിൽ നിർദേശകതത്വങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെ? 

1) നിർദേശകതത്വങ്ങളുടെ വ്യാപ്തി പരിമിതമാണ്.

2) നിർദേശകതത്വങ്ങൾ ഒരു ക്ഷേമരാഷ്ടത്തിൻ്റെ  ആശയാദർശങ്ങളെ ഉൾക്കൊള്ളുന്നു

3) നിർദേശകതത്വങ്ങൾ ന്യായവാദാർഹങ്ങളല്ല. നടപ്പിലാക്കപ്പെട്ടില്ലെങ്കിൽ കോടതിയെ സമീപിക്കാൻ കഴിയില്ല.

4) നിർദേശകതത്വങ്ങൾ പരസ്വാതന്ത്ര്യത്തിന് ഊന്നൽ നൽകുന്നു. 

പൊതുജനങ്ങളുടെ ആരോഗ്യകാര്യങ്ങളിലുള്ള പുരോഗതി , പോഷക നിലവാരം , ജീവിതനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

The concept of welfare state is included in the Constitution of India in:

'നോവൽ ഫീച്ചേഴ്സ് ഓഫ് ദ ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

Which of the following ideals do the Directive Principles of State Policy in the Constitution of India strive to uphold?