ആരെയാണ് ഗാന്ധിജി 'തിരുവിതാംകൂറിന്റെ ഝാൻസി റാണി' എന്ന് വിളിച്ചത് ?
Aആര്യ പള്ളം
Bഅക്കാമ്മ ചെറിയാൻ
Cലളിതാ പ്രഭു
Dഎ.വി.കുട്ടിമാളു അമ്മ
Answer:
B. അക്കാമ്മ ചെറിയാൻ
Read Explanation:
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ വിലക്ക് നീക്കണമെന്നു ആവശ്യപ്പെട്ടു തമ്പാനൂർ മുതൽ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ കാവടിയാർ കൊട്ടാരം വരെ അക്കാമ്മ ചെറിയാൻ ഒരു റാലി നടത്തി(ദിവാനായ സി.പി.രാമസ്വാമി അയ്യരെ പിരിച്ചു വിടണം എന്നൊരു ആവശ്യം കൂടെ ഈ സമരത്തിന്റെ ലക്ഷ്യമായിരുന്നു). 20,000 ആളുകൾക്ക് നേരെ പോലീസ് വെടിയുതിർത്തപ്പോൾ, 'ഞാനാണു ഇവരുടെ നേതാവ്, ആദ്യം നിങ്ങൾ എനിക്കെതിരെ വെടിയുതിർക്കൂ എന്നിട്ടാവാം ഇവർക്കെതിരെ' എന്ന് പോലീസിനെതിരെ ആക്രോശിച്ചു ധീരമായി സമരം നടത്തി. അക്കാമ്മ ചെറിയാന്റെ ധീരതയെ കുറിച്ച് കേട്ടറിഞ്ഞ ഗാന്ധിജി ഇവരെ 'തിരുവിതാംകൂറിന്റെ ഝാൻസി റാണി' എന്ന് വിശേഷിപ്പിച്ചു.