App Logo

No.1 PSC Learning App

1M+ Downloads
ജർമ്മൻ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ആൽഫ്രഡ് വെഗ്നർ പ്രസ്താവിച്ച വൻകര വിസ്ഥാപന സിദ്ധാന്തത്തിന്റെ സാധുത ആദ്യമായി നിർദ്ദേശിച്ചത് ?

Aഎബ്രഹാം ഓർട്ടേലിയസ്

Bചാൾസ് ലീൽ

Cമേരി താർപ്പ്

Dഇവരാരുമല്ല

Answer:

A. എബ്രഹാം ഓർട്ടേലിയസ്

Read Explanation:

വൻകരവിസ്‌ഥാപന സിദ്ധാന്തം

  • 1912 ൽ ആൽഫ്രഡ് വെഗ്നർ (Alfred Wegner) എന്ന ജർമ്മൻ  ശാസ്ത്രജ്ഞൻ വൻകരവിസ്‌ഥാപന സിദ്ധാന്തം അവതരിപ്പിച്ചു.
  • ഫ്രാങ്ക്ഫർട്ട് ഭൂവിജ്ഞാന സംഘടനയുടെ യോഗത്തിലാണ്, വെഗ്നർ, വൻകര വിസ്ഥാപന സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്. 
  • വൻകര വിസ്ഥാപന സിദ്ധാന്തത്തിന്റെ സാധുത ആദ്യമായി നിർദ്ദേശിച്ചത്, എബ്രഹാം ഓർട്ടേലിയസ് ആണ്. 
  • സിദ്ധാന്ത പ്രകാരം ഇന്ന് കാണുന്ന ഏഴു വൻകരകൾ ഒരു മാതൃഭൂഖണ്ഡമായ പാൻജിയയിൽ നിന്നു വിഭജിച്ചതാണെന്നു അദ്ദേഹം വാദിച്ചു.
  • പാൻജിയയെ ചുറ്റിയുണ്ടായിരുന്ന അതിവിശാലമായ സമുദ്രമായിരുന്നു പന്തലാസ.
  • വൻകര വിസ്ഥാപന സിദ്ധാന്ത പ്രകാരം, കടൽത്തറയെ ഉൾക്കൊള്ളുന്ന സിമ (SIMA) മണ്ഡലത്തിന് മുകളിലൂടെ, വൻകരയെ ഉൾക്കൊള്ളുന്ന സിയാൽ (SIAL) മണ്ഡലം ഒഴുകി നീങ്ങുന്നു.
  • ഇങ്ങനെയാണ് ദശലക്ഷക്കണക്കിനു വർഷങ്ങൾ കൊണ്ട് ഇന്ന് കാണുന്ന ഏഴു വൻകരകൾ രൂപം കൊണ്ടെതെന്നു അദ്ദേഹം വാദിച്ചു.

Related Questions:

ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം എന്നിവക്ക് കാരണമാകുന്നത് ?
ഏറ്റവും ശക്തിയേറിയ സമുദ്രജല പ്രവാഹം ?
കൃഷി, വ്യവസായം, രാഷ്ട്രീയ അതിർത്തികൾ മുതലായ മനുഷ്യനിർമ്മിതമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങൾ ഏത് ?
ഗ്രഹങ്ങളെ വലം വയ്ക്കുന്ന ആകാശഗോളങ്ങൾക്ക് പറയുന്ന പേര് എന്ത് ?
ഭൂമിയുടെ അധോമാൻ്റിലിനെ (Lower Mantle ) ഉപരിമാന്റ്റിലിൽ(Upper Mantle) നിന്ന് വേർതിരിക്കുന്ന അതിർവരമ്പ് ?