Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കാരണങ്ങളെ 'ചോർച്ചാ സിദ്ധാന്തം' ആയി ആവിഷ്ക്കരിച്ചത് ആര് ?

Aഗോപാലകൃഷ്ണ ഗോഖലെ

Bരമേഷ് ചന്ദ്രദത്ത്

Cദാദാഭായ് നവറോജി

Dബാലഗംഗാധര തിലക്

Answer:

C. ദാദാഭായ് നവറോജി

Read Explanation:

  • ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ചയെക്കുറിച്ച് സ്ഥിതി വിവര കണക്കുകൾ ശേഖരിച്ച് പഠനം നടത്തിയത് ദാദാഭായ് നവ്റോജി ആയിരുന്നു.
  • ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കാരണങ്ങളെക്കുറിച്ച് ചോർച്ചാ സിദ്ധാന്തം എന്നറിയപ്പെടുന്ന തൻ്റെ നിഗമനങ്ങളെക്കുറിച്ച് അദ്ദേഹം "പോവർട്ടി ആൻ്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ"എന്ന പുസ്തകത്തിൽ പ്രതിപാദിച്ചു.

ഇന്ത്യൻ സമ്പദ് ബ്രിട്ടനിലേക്ക് ചോർന്നത് ഇങ്ങനെയാണ്-

  • ഇന്ത്യയിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി
  • ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് നൽകുന്ന ശമ്പളവും പെൻഷനും
  • ഇന്ത്യയിൽ ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ വിറ്റഴിക്കുക വഴി അവർക്ക് ലഭിച്ച ലാഭം
  • ഇന്ത്യയിൽ നിന്നു പിരിച്ചെടുക്കുന്ന നികുതി

Related Questions:

ഇന്ത്യയുടെ ദാരിദ്ര്യത്തിനുള്ള കാരണം ബ്രിട്ടീഷുകാരുടെ സാമ്പത്തിക ചോർച്ചയാണെന്ന് ചോർച്ചാ സിദ്ധാന്തത്തിലൂടെ സമർത്ഥിച്ച ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധൻ :
ആഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്ര്യ സമര രസേനാനി
സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി സ്ഥാപിച്ചത്
"നിങ്ങൾ എനിക്ക് രക്തം നൽകൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്യം തരാം" എന്ന് പറഞ്ഞ നേതാവ് :
ദേശീയ സമര കാലത്തെ പ്രധാന പത്രമായ “ വോയിസ് ഓഫ് ഇന്ത്യ “ക്ക് നേതൃത്വം നൽകിയ വ്യക്തി ?