Question:

ചേരമർ മഹാജൻ സഭ സ്ഥാപിച്ചതാര് ?

Aസഹോദരൻ അയ്യപ്പൻ

Bഡോ.പൽപ്പു

Cപാമ്പാടി ജോൺ ജോസഫ്

Dകെ.പി. വള്ളോൻ

Answer:

C. പാമ്പാടി ജോൺ ജോസഫ്

Explanation:

1921 ജനുവരി 14 ന് പാമ്പാടി ജോൺ ജോസഫ് ആണ് ട്രാവൻകൂർ ചേരമർ മഹാജൻ സഭ (ടി.സി.എം.എസ്)ആരംഭിച്ചത്. ക്രിസ്തീയ ജാതിയിൽപെട്ടവർക്കും ഹിന്ദുക്കളിലെ താഴ്ന്ന ജാതിയിൽ പെട്ടവർക്കും ഇതിൽ അംഗത്വം ഉണ്ടായിരുന്നു. തങ്ങൾക്ക് നഷ്ടപ്പെട്ട അവകാശങ്ങൾ തിരിച്ചു പിടിക്കുന്നതിനും ഹിന്ദു സമൂഹത്തിലെ പരമ്പരാഗത മനോഭാവത്തിനെതിരായും ചേരമർ മഹാജൻ സഭ സമരം നയിച്ചു.


Related Questions:

'മഹാത്മ അയ്യൻകാളി'യുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ പെരുങ്കാട്ടുവിള എന്ന വീട്ടിൽ ജനിച്ച ഇദ്ദേഹം അവർണ്ണരുടെ അവകാശ സമരങ്ങൾക്ക് ശക്തമായ നേതൃത്വം നൽകി.

2.സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി പുലയവണ്ടി അഥവാ വില്ലൂവണ്ടി സമരം നടത്തിയത് അയ്യങ്കാളി ആണ്.

3.1917-ൽ അയ്യൻ‌കാളി സ്ഥാപിച്ച "സാധുജന പരിപാലനസംഘ"ത്തിന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ശാഖകളുണ്ടായി.

4.അവർണരുടെ നേതാവെന്ന നിലയിൽ 1907-ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായി. 

അന്ന ചാണ്ടി എഡിറ്ററായി പ്രവർത്തിച്ച മാസിക ഏതാണ് ?

കല്ലുമാല സമരം നടന്ന വർഷം ?

ശ്രീനാരായണ ഗുരുവിന്റെ കൃതി?

തിരുവിതാംകൂർ ഈഴവ മഹാസഭ സ്ഥാപിച്ചത് ആര്?