App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി എന്ന വിപ്ലവ സംഘടന തുടങ്ങിയതാര് ?

Aസൂര്യ സെൻ

Bസുഖ്ദേവ്

Cരാജ് ഗുരു

Dഭഗത് സിങ്

Answer:

A. സൂര്യ സെൻ

Read Explanation:

ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി 

  • സ്ഥാപിച്ചത് : സൂര്യ സെൻ
  • സ്ഥാപിച്ച വർഷം : 1930
  • സ്ഥാപിക്കപ്പെട്ട സ്ഥലം : മഹാരാഷ്ട്ര
  • ചിറ്റഗോംഗ് ആയുധപ്പുര കേസുമായി ബന്ധപ്പെട്ട സംഘടന 

ചിറ്റഗോങ്ങ് ആയുധ കൊള്ള

  • 1930 ഏപ്രിൽ 30 നാണ് ചിറ്റഗോങ്ങ് ആയുധ കൊള്ള എന്നറിയപ്പെ‌ടുന്ന ചിറ്റഗോങ് ആയുധപ്പുര ആക്രമണം നടന്നത്.
  • ബംഗ്ലാദേശിലെ ചിറ്റഗോങ് പ്രവിശ്യയിലെ ബ്രിട്ടീഷ് പോലീസിന്റെ പ്രധാന ആയുധശാല സൂര്യസെന്നിന്റെ നേതൃത്ത്വത്തിലുള്ള ആയുധധാരികളായ വിപ്ലവകാരികൾ പിടിച്ചെടുത്തു.
  • അവിടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് മാസ്റ്റർ ദായുടെ നേതൃത്വത്തിൽ പ്രാദേശിക വിപ്ലവ ഗവൺമെന്റ് രൂപീകരിച്ചതായി പ്രഖ്യാപിച്ച് പതാക ഉയർത്തി.
  • എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ബ്രിട്ടീഷുകാർ കലാപകാരികളെ അറസ്റ്റ് ചെയ്തു കീഴ്പ്പെടുത്തി.
  • താരേകേശ്വർ ദസ്തിദാറോടൊപ്പം 1934 ജനുവരി 12 ന് സൂര്യ സെന്നിനെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി

 


Related Questions:

മിൻറ്റൊ മോർലി ഭരണപരിഷ്കാരം എന്നറിയപ്പെടുന്ന നിയമം ഏത് ?
"ബ്രിട്ടീഷ് ഗവൺമെൻറ് നമ്മെ വിഭജിക്കുവാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു എങ്കിലും നമ്മുടെ ഹൃദയങ്ങളെ വേർപെടുത്താൻ അവർക്കാവില്ല". ബംഗാൾ വിഭജനത്തിനെതിരെ മുഴങ്ങിയ ഈ വാക്യം ആരുടേതാണ് ?

അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റി സ്ഥാപിച്ച 'ദി പ്രൊവിഷണൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ'യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ?

  1. ഇന്ത്യൻ പ്രസ്ഥാനത്തിന് അഫ്ഗാൻ,റഷ്യ, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള പിന്തുണ നേടുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
  2. ബെർലിൻ കമ്മിറ്റി അംഗങ്ങൾ, ജർമ്മൻ, തുർക്കി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത കാബൂൾ മിഷന്റെ സമാപനത്തിലാണ് ഇങ്ങനെ ഒരു ഗവൺമെൻറ് രൂപീകരിക്കുവാൻ തീരുമാനമായത്.
  3. മൗലാന ബർകത്തുള്ളയായിരുന്നു ഈ പ്രാദേശിക ഗവൺമെന്റിന്റെ വിദേശകാര്യ മന്ത്രി
  4. കേരളത്തിൽ നിന്നുള്ള ചെമ്പകരാമൻ പിള്ളയായിരുന്നു ഈ ഭരണകൂടത്തിലെ ആഭ്യന്തര മന്ത്രി
    ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്റെ സമരനായിക എന്നറിയപ്പെടുന്നത് ?

    1905-ലെ ബംഗാള്‍ വിഭജനം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഒരു വഴിത്തിരിവായിരുന്നുവെന്ന് പറയുന്നത് എന്തുകൊണ്ട്?.താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക:

    1.ഇന്ത്യന്‍ ദേശീയതയെ സമരം ശക്തിപ്പെടുത്തി

    2.ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്കരണം

    3.സ്വദേശി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെട്ടു

    4.സ്ത്രീകള്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ പങ്കാളിത്തം