Challenger App

No.1 PSC Learning App

1M+ Downloads
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ ചെയർമാൻ ആയി നിയമിതനായത് ആരാണ് ?

Aസി കെ അബ്ദുൾ റഹീം

Bബി അശോക്

Cമിനി ആന്റണി

Dജി ആർ അനിൽ

Answer:

A. സി കെ അബ്ദുൾ റഹീം

Read Explanation:

  • ഇന്ത്യയിൽ കേന്ദ്ര - സംസ്ഥാന സർക്കാർ ജിവനക്കാരുടെ സേവന സംബന്ധമായ തർക്കങ്ങളും പരാതികളും പരിഹരിക്കാനായി വിഭാവനം ചെയ്തിട്ടുള്ള സംവിധാനമാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ.
  • ഭരണനിർവ്വഹണ നിയമത്തിലെ (Administrative Law) പ്രധാന ഘടകങ്ങളിലൊന്നാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ.
  • ഇന്ത്യൻ ഭരണഘടനയുടെ 323 (എ) അനുഛേദപ്രക്രാരം ഗവൺമെന്റിന് പൊതുസേവന സംവിധാനത്തിലെ നിയമനങ്ങളും സേവന വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിയമനിർമ്മാണം നടത്തുവാനുള്ള അധികാരമുപയോഗിച്ച് ഇന്ത്യാഗവൺമെന്റ് 1985 -ലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം നടപ്പാക്കി.
  • ഇതിന്റെ ഭാഗമായി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ സ്ഥാപിക്കപ്പെട്ടു. സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ രൂപീകരിച്ചുവരുന്നു.
  • കേരള സംസ്ഥാനത്തെ ജിവനക്കാരുടെ പരാതികൾക്ക് വിധികൽപ്പിക്കുന്നതിനായുള്ള സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ 2010 ആഗസ്റ്റ് 26ന് ഗസറ്റ് വിജ്ഞാപന പ്രകാരം നിലവിൽ വന്നു

Related Questions:

K-SWIFT initiative of Government of Kerala is related to :
കേരള സംസ്ഥാന ദുരന്ത നിവാരണ പദ്ധതിപ്രകാരം ദുരന്തത്തെ അവ സൃഷ്ടിക്കുന്ന തീവ്രതയുടെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നു. തീവ്രത കൂടിയതിൽ നിന്നും കുറഞ്ഞതിലേക്ക് ശരിയായ ക്രമം തിരഞ്ഞെടുക്കുക.?
കേരള സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി ആര്?
സംസ്ഥാന സർക്കാരിന് നിയമ ഉപദേശം നൽകുന്നത് ആരാണ് ?
2025 ജൂണിൽ നടന്ന നിലമ്പുർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത്?