Challenger App

No.1 PSC Learning App

1M+ Downloads
ഭാരതീയ ന്യായ സുരക്ഷാ സംഹിത (BNSS) പ്രകാരം summons അയക്കാൻ അധികാരമുള്ളത് ആർക്കാണ്?

Aപോലീസ് ഇൻസ്പെക്ടർ

Bകോടതികൾ

Cജില്ലാ കലക്ടർ

Dനിയമസഭാ സ്പീക്കർ

Answer:

B. കോടതികൾ

Read Explanation:

സമൻസുകൾ പുറപ്പെടുവിക്കാനുള്ള അധികാരം

  • BNSS പ്രകാരം, ഒരു കേസിൽ വ്യക്തികളുടെ ഹാജർ ഉറപ്പാക്കുന്നതിനായുള്ള സമൻസുകൾ (Summons) പുറപ്പെടുവിക്കാനുള്ള പ്രാഥമിക അധികാരം കോടതികൾക്കാണ്.

  • മാജിസ്ട്രേറ്റ് കോടതികൾ, സെഷൻസ് കോടതികൾ, ഹൈക്കോടതികൾ എന്നിവയ്ക്ക് ഈ അധികാരം ഉണ്ടായിരിക്കും.

  • കുറ്റാരോപിതർ, സാക്ഷികൾ എന്നിവരെ വിചാരണയ്ക്കോ മറ്റ് നിയമനടപടികൾക്കോ ഹാജരാക്കാൻ കോടതികൾ സമൻസ് അയക്കുന്നു.

  • CrPC യിൽ ഉണ്ടായിരുന്ന സമൻസ്, വാറന്റ് നടപടിക്രമങ്ങളിൽ വലിയ മാറ്റങ്ങൾ BNSS ൽ വന്നിട്ടില്ല. എന്നാൽ സാങ്കേതിക വിദ്യയുടെ ഉപയോഗം (ഇലക്ട്രോണിക് സമൻസ്) പോലുള്ള കാര്യങ്ങൾക്ക് ഊന്നൽ നൽകിയിട്ടുണ്ട്.


Related Questions:

താഴെ പറയുന്നവയിൽ BNS സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സെക്ഷൻ 326 - പരിക്ക്, വെള്ളപ്പൊക്കം, തീ, സ്ഫോടക വസ്തുക്കൾ പോലുള്ളവ മൂലമുള്ള ദ്രോഹം
  2. സെക്ഷൻ 326 (a) - കാർഷികാവശ്യങ്ങൾക്ക് വേണ്ടിയോ, മനുഷ്യജീവികൾക്കോ, ജന്തുക്കൾക്കോ, ആഹാരത്തിനോ പാനീയത്തിനോ ശുചീകരണത്തിനു വേണ്ടിയോ വെള്ളം നൽകുന്നത് കുറവ് വരുത്തുന്നതോ, വരുത്താൻ ഇടയുള്ളതോ ആയ കുറ്റകൃത്യം ചെയ്യുന്ന ഏതൊരാൾക്കും - 5 വർഷം വരയാകാവുന്ന തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും

    താഴെ പറയുന്നവയിൽ BNS സെക്ഷൻ 308(4) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. അപഹരണം നടത്തുന്നതിനു വേണ്ടി ഏതെങ്കിലും വ്യക്തിക്ക് മരണം സംഭവിപ്പിക്കുകയോ, ദേഹോപദ്രവം ഏൽപ്പിക്കുകയോ, ചെയ്യുമെന്ന ഭയം ഉണ്ടാക്കുകയോ, ഉണ്ടാക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത്.
    2. ശിക്ഷ : ഏഴു വർഷം വരെ ആകാവുന്ന തടവും, പിഴയും, രണ്ടും കൂടിയോ.
      കഠിനമായ ദേഹോപദ്രവത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
      നിയമപ്രകാരമുള്ള നിർദ്ദേശങ്ങൾ അനുസരിക്കാത്ത പൊതുപ്രവർത്തകനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

      BNS സെക്ഷൻ പ്രകാരം താഴെ പറയുന്നവയിൽ മാരകമായ ആയുധം / മരണ കാരണമായേക്കാവുന്ന ആയുധങ്ങൾ ഉപയോഗിച്ച് കലാപം നടത്തുന്നവർക്ക് ലഭിക്കുന്ന ശിക്ഷ ഏത് ?

      1. 15 വർഷം വരെയാകുന്ന തടവോ പിഴയോ , രണ്ടും കൂടിയോ
      2. 5 വർഷം വരെയാകുന്ന തടവോ പിഴയോ , രണ്ടും കൂടിയോ
      3. 10 വർഷം വരെയാകുന്ന തടവോ പിഴയോ , രണ്ടും കൂടിയോ
      4. 20 വർഷം വരെയാകുന്ന തടവോ പിഴയോ , രണ്ടും കൂടിയോ