App Logo

No.1 PSC Learning App

1M+ Downloads
ദ്വിനാമപദ്ധതി ആവിഷ്‌കരിച്ചത് ?

Aകാൾ ലിനേയസ്

Bതിയോഫ്രാസ്റ്റസ്

Cഅരിസ്റ്റോട്ടിൽ

Dജോൺ റേ

Answer:

A. കാൾ ലിനേയസ്

Read Explanation:

ദ്വിനാമപദ്ധതി

  • ഒരേ ജീവി പലഭാഷകളിലും പല പ്രദേശങ്ങളിലും പല പേരിൽ അറിയപ്പെടു ന്നതു കൊണ്ടുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് ദ്വിനാമപദ്ധതി ആവിഷ്കരിച്ചത്.
  • പൊതുവെ അംഗീകരിക്കപ്പെട്ട ശാസ്ത്രീയ നാമകരണരീതിയാണിത്.
  • രണ്ടു പദങ്ങൾ ചേർത്തുള്ള ശാസ്ത്രീയനാമകരണമാണ് ദ്വിനാമപദ്ധതി (Binomial nomenclature )എന്നറിയപ്പെടുന്നത്.
  • കാൾ ലിനേയസ് ആണ് ദ്വിനാമപദ്ധതി ആവിഷ്‌കരിച്ചത്.
  • ശാസ്ത്രീയനാമത്തിലെ ആദ്യപദം ജീനസിനെയും രണ്ടാം പദം സ്‌പീഷീസിനെയും സൂചിപ്പിക്കുന്നു.
  • ഇപ്രകാരം പേരുനൽകുമ്പോൾ ഒരു ജീവിയുടെ ശാസ്ത്രീയനാമം ലോകത്തെല്ലായിടത്തും ഒന്നുതന്നെയായിരിക്കും.
  • ഇതനുസരിച്ച് മനുഷ്യൻ്റെ ശാസ്ത്രീയനാമം ഹോമോ സാപിയൻസ് (Homo sapiens) എന്നാണ്.

Related Questions:

കേരള സസ്യസമ്പത്തിനെ കുറിച്ചുള്ള ആദ്യ പുസ്തകമാണ് ' ഹോർത്തൂസ് മലബാറിക്കസ് '.ഈ ഗ്രന്ഥ രചനക്ക് നേതൃത്വം നൽകിയത് ആരാണ് ?
ജീവശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?
ആറു കിങ്‌ഡം (Six kingdom) വർഗീകരണപദ്ധതി ആവിഷ്കരിച്ചത് ?
വർഗ്ഗീകരണ ശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?
ഏതു യുറോപ്യന്മാരുടെ സംഭാവനയാണ് "ഹോർത്തുസ് മലബാറിക്കസ് ? ?