Challenger App

No.1 PSC Learning App

1M+ Downloads
വൈകാരികമാനം (Emotional Quotient) എന്ന ആശയം അവതരിപ്പിച്ചത് ആര് ?

Aഹൊവാർഡ് ഗാർഡർ

Bഡാനിയേൽ ഗോൾമാൻ

Cവില്യം സ്റ്റേൺ

Dആൽഫ്രഡ് ബിനെ

Answer:

B. ഡാനിയേൽ ഗോൾമാൻ

Read Explanation:

വൈകാരികമാനം (Emotional Quotient - EQ)

  • ഡാനിയൽ ഗോൾമാൻ ഈ മേഖലയിൽ ഒട്ടേറെ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ നടത്തുകയും ജീവിതവിജയത്തിന് വൈകാരികമാനമാണ് (Emotional Quotient – EQ) ഏറെ ആവശ്യമെന്ന് തെളിയിക്കുകയും ചെയ്തു.
  • 1995 ൽ ഇദ്ദേഹമെഴുതിയ "Emotional Intelligence" എന്ന പുസ്തകം പ്രശസ്തമാണ്.
  • മറ്റുള്ളവരെ മനസ്സിലാക്കാനും അവരുടെ കാഴ്ചപ്പാടിൽ നിന്ന് നോക്കിക്കാണാനുമുള്ള കഴീവ്, സഹകരണാത്മകത, അനുതാപം, പ്രതിപക്ഷ ബഹുമാനം, സമയപാടവം, സംഘർഷങ്ങൾക്കു പരിഹാരം കാണൽ, കൂടിയാലോചനകളിലൂടെ പൊതുധാരണകളിൽ എത്തിച്ചേരൽ, തീരുമാനങ്ങളെടുക്കൽ, മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കൽ എന്നിവ മികച്ച വൈകാരികശേഷിയുടെ ലക്ഷണങ്ങളായി കരുതപ്പെടുന്നു.
  • ആത്മപരിശോധന നടത്തൽ, ലക്ഷ്യബോധം, വൈകാരിക പക്വത, ജയപരാജയങ്ങളെ ആരോഗ്യകരമായി കാണൽ, ആത്മനിയന്ത്രണം തുടങ്ങിയവയും വൈകാരികമാനത്തിന്റെ ഉള്ളിൽ വരുന്നവയാണ്.

Related Questions:

പിന്റർ പാറ്റേഴ്സൺ സ്കെയിലും ആർതർ പോയിൻറ് സ്കെയിലും എന്ത് അളക്കുന്നതിനുള്ള ഉപാധിയാണ് ?
"The Group Intelligence Test of the State Burcaue of Psychology" ഏതുതരം ബുദ്ധി ശോധകത്തിന് ഉദാഹരണമാണ് ?
വ്യക്തി വ്യത്യാസത്തിന് കാരണമാകുന്ന ഒരു ആന്തരികഘടകമാണ് :
ഒരു നാവികന് താഴെ പറയുന്ന ഏതു തരം ബുദ്ധിശക്തി ആണ് ഏറ്റവും കൂടുതൽ വേണ്ടത് ?
ഗിൽഫോർഡിൻ്റെ അഭിപ്രായപ്രകാരം ഒരു ബൗദ്ധികപ്രവർത്തനം എത്ര അടിസ്ഥാനതലങ്ങളിലായാണ് നിർവചിക്കപ്പെട്ടിരിക്കുന്നത് ?