ഫലക ചലന സിദ്ധാന്തം (Plate Tectonics Theory)
വൻകരകളുടെയും, സമുദ്രങ്ങളുടെയും പരിണാമത്തെ സംബന്ധിച്ച ഏറ്റവും ആധുനികമായ സിദ്ധാന്തമാണ് ഫലക ചലന സിദ്ധാന്തം
ഫലക ചലന സിദ്ധാന്തം ആവിഷ്കരിച്ചവർ : മക്കിൻസി ,പാർക്കർ,മോർഗൻ
ലിത്തോസ്ഫിയര്‍ പാളികൾ (ശിലാമണ്ഡല ഫലകങ്ങൾ) അസ്തനോസ്ഫിയറിലൂടെ തെന്നിമാറുന്നു എന്നു പ്രസ്താവിക്കുന്ന സിദ്ധാന്തം
വൻകരയും സമുദ്രഭാഗവും ചേർന്ന ശിലാമണ്ഡലത്തിന്റെ കനത്ത ശിലാപാളികളുൾപ്പെടുന്ന ക്രമരഹിതവും ബൃഹത്തുമായ ഭൂഭാഗങ്ങളാണ് ടെക്ടോണിക് ഫലകങ്ങൾ എന്നു വിളിക്കപ്പെടുന്നത്.
ഇവയ്ക്ക് ശിലാമണ്ഡല ഫലകങ്ങൾ (Lithospheric plates) എന്നും പേരുണ്ട്.
ഫലകങ്ങൾ അസ്തനോസ്‌ഫിയറിനു മുകളിലൂടെ തിരശ്ചീനമായിട്ടാണ് നീങ്ങുന്നുത് .