App Logo

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും സ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ അധികാരമുള്ളത് ആർക്ക് ?

Aരാഷ്ട്രപതിക്ക്

Bലോകസഭ സ്പീക്കർക്ക്

Cഉപരാഷ്ട്രപതിക്ക്

Dപ്രധാനമന്ത്രിക്ക്

Answer:

A. രാഷ്ട്രപതിക്ക്

Read Explanation:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ

  • നിലവിൽ വന്നത് - 1993 ഒക്ടോബർ 12

  • ആസ്ഥാനം - മാനവ് അധികാർ ഭവൻ (ന്യൂ ഡൽഹി)

  • സ്വയം ഭരണാധികാരമുള്ള  ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ് മനുഷ്യാവകാശ കമ്മീഷൻ

  • ഇന്ത്യയിലെ മനുഷ്യവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് - മനുഷ്യാവകാശ കമ്മീഷൻ

  • ചെയർമാൻ ഉൾപ്പെടെ 6 അംഗങ്ങൾ +7എക്സ് ഒഫീഷ്യോ അംഗങ്ങൾ എന്നിവർ ആണ് ഇതിലുള്ളത്. (അധ്യക്ഷൻ : ഇന്ത്യയുടെ ചീഫ് ജസ്റ്റിസോ സുപ്രീം കോടതി ജഡ്ജിയോ ആയിട്ടുള്ള ഒരാൾ )

  • അഞ്ച് മുഴുവൻ സമയ അംഗങ്ങൾ 

  • ഇതിൽ ഒരു അംഗം സ്ത്രീ ആയിരിക്കണം

  • (ഏഴ് എക്സ് ഒഫീഷ്യോ അംഗങ്ങൾ : ഇവർ പട്ടികജാതി, പട്ടികവർഗം, സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, ബാലാവകാശ സംരക്ഷണം എന്നിവയ്ക്കായുള്ള ദേശീയ കമ്മീഷനുകളുടെ അധ്യക്ഷന്മാരും വികലാംഗർക്കുള്ള ചീഫ് കമ്മീഷണറുമാണ്. )

  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്. 

  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രപതിയാണ്.

  • ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ ചെയർമാനെയും മറ്റ് അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിന് വേണ്ടി​ ഒരു കമ്മിറ്റി ഉണ്ട്.

  • മനുഷ്യാവകാശ കമീഷൻ അംഗങ്ങളായി ആരെ നിയമിക്കണമെന്ന് രാഷ്ട്രപതിക്ക് നിർദ്ദേശം നൽകുന്നത് ഈ കമ്മിറ്റിയാണ്. 

  •  


Related Questions:

National Human Rights Commission is formed in :
കുറ്റം ചെയ്യാത്ത ഒരാളെ ജയിലിലടച്ചാൽ അയാൾക്ക് സമീപിക്കാവുന്നത് എവിടെ?

ദേശീയ മനുഷ്യാവകാശ കമ്മിഷനെക്കുറിച്ച് ശരിയായവ ഏത് ?

  1. 1993-ലെ പ്രൊട്ടക്ഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ആക്റ്റ് പ്രകാരമാണ് നിലവിൽ വന്നത്.
  2. ആദ്യ ചെയർമാൻ ജസ്റ്റിസ് രംഗനാഥ മിശ്ര ആയിരുന്നു.
  3. 1993 ഡിസംബർ 10 ന് ആദ്യ കമ്മീഷൻ നിലവിൽ വന്നു.
  4. ചെയർമാന്റെ കാലാവധി 3 വർഷം അല്ലെങ്കിൽ 70 വയസ്സ്.
    ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രധാന കാര്യനിർവ്വഹണദ്യോഗസ്ഥൻ ?
    ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ ആര്?