App Logo

No.1 PSC Learning App

1M+ Downloads
ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്നറിയപ്പെടുന്ന ഭരണാധികാരി : -

Aഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Bശ്രീ വീരമാർത്താണ്ഡവർമ്മ

Cഉദയ മാർത്താണ്ഡവർമ്മ

Dഅനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

Answer:

D. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

Read Explanation:

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

  • ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകന്‍
  • ആധുനിക തിരുവിതാംകൂറിന്റെ ഉരുക്കുമനുഷ്യൻ എന്നറിയപെടുന്നു
  • എട്ടുവീട്ടിൽ പിള്ളമാർ, പോറ്റിമാർ എന്നീ ഫ്യൂഡൽ പ്രഭുക്കന്മാരെ അമർച്ച ചെയ്ത ശക്തനായ ഭരണധികാരി.
  • രാജ്യ വിസ്തൃതി ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ച തിരുവിതാംകൂര്‍ രാജാവ്‌

  • തൃപ്പടിദാനം നടത്തിയ (1750 ജനുവരി 3) തിരുവിതാംകൂര്‍ രാജാവ്‌.
  • മാർത്താണ്ഡവർമ്മ തന്റെ രാജ്യവും ഉടവാളും ശ്രീപദ്മനാഭ സ്വാമിക്ക് സമർപ്പിച്ച ചടങ്ങ് - തൃപ്പടിദാനം
  • ശ്രീപത്മനാഭ ദാസന്‍ എന്ന സ്ഥാനപ്പേരോടെ ഭരിച്ച ആദ്യ തിരുവിതാംകൂര്‍ രാജാവ്‌
  • ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപവും ഭദ്രദീപവും മുടങ്ങാതെ ഏര്‍പ്പെടുത്തിയ തിരുവിതാംകൂര്‍ രാജാവ്‌

  • നെയ്യാറ്റിൻകരയുടെ രാജകുമാരൻ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി
  • കോട്ടയത്തെയും തെക്കും കൂറിനെയും വടക്കും കൂറിനേയും തിരുവിതാംകൂറിന്റെ ഭാഗമാക്കിയ രാജാവ്‌
  • ദേശിങ്ങനാട്‌ (കൊല്ലം) പിടിച്ചടക്കി തിരുവിതാംകൂറിന്റെ ഭാഗമാക്കിയ രാജാവ്‌.
  • കൊട്ടാരക്കര തിരുവിതാംകൂറിലേക്ക് ലയിപ്പിച്ച ഭരണാധികാരി
  • 1746-ല്‍ കായംകുളത്തെ തിരുവിതാംകൂറില്‍ ലയിപ്പിച്ച രാജാവ്‌
  • അമ്പലപ്പുഴ തിരുവിതാംകൂറിന്റെ ഭാഗമാക്കിയ രാജാവ്‌
  • കന്യാകുമാരിക്കു സമീപം വട്ടക്കോട്ട നിര്‍മിച്ചത്‌ മാർത്താണ്ഡ വർമ്മ രാജാവിന്റെ കാലത്താണ്‌.

  • ഡച്ചുകാരെ കുളച്ചല്‍ യുദ്ധത്തില്‍ (1741) തോല്‍പിച്ച രാജാവ്‌ 
  • ഡച്ചുകാരുമായി മാവേലിക്കര ഉടമ്പടിയില്‍ (1753) ഏര്‍പ്പെട്ട രാജാവ്‌ 
  • കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ കീഴടക്കിയ ഡച്ച് സൈന്യാധിപൻ - ഡിലനോയ് 
  • ഡച്ചുസേനയിലെ ഡിലനോയിയുടെ സേവനം പ്രയോജനപ്പെടുത്തി തിരുവിതാംകൂര്‍ സൈന്യത്തെ പരിഷ്കരിച്ച രാജാവ്‌.
  • കോട്ട നിര്‍മാണത്തിന്‌ കരിങ്കല്ലുപയോഗിച്ച ആദ്യത്തെ കേരളീയ രാജാവ്‌

  • മാർത്താണ്ഡവർമ്മ കായംകുളം (ഓടനാട്) പിടിച്ചടക്കിയ യുദ്ധം - പുറക്കാട് യുദ്ധം
  •  പുറക്കാട് യുദ്ധം നടന്ന വർഷം - 1746

  • 1723-ല്‍ വേണാടു രാജാവ്‌ രാമവര്‍മ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാക്കമ്പനിയുമായി ഏര്‍പ്പെട്ട ഉടമ്പടിയില്‍ തിരുവിതാംകൂറിനുവേണ്ടി യുവ രാജാവ്‌ എന്ന നിലയില്‍ ഒപ്പിട്ടത്‌ ഭരണാധികാരി
  • ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഇന്ത്യൻ സംസ്ഥാനവുമായി ഒപ്പുവയ്ക്കുന്ന ആദ്യത്തെ ഉടമ്പടി - വേണാട് ഉടമ്പടി

  • തിരുവിതാംകൂറിൽ ബജറ്റ് സമ്പ്രദായം പതിവ് കണക്ക് എന്ന പേരിൽ ആരംഭിച്ച രാജാവ്.
  • ഭരണസൗകര്യത്തിനായി രാജ്യത്തെ പതിനഞ്ച് മണ്ഡപത്തും വാതുക്കൽ (ഗ്രാമങ്ങളുടെ കൂട്ടം) എന്ന് വിഭജിച്ച രാജാവ്.
  • തിരുവിതാംകൂറിൽ ആദ്യമായി ഭൂസർവ്വെ (കണ്ടെഴുത്ത്) നടത്തി.
  • തിരുവിതാംകൂറിൽ അഞ്ചൽ സംവിധാനം (പോസ്റ്റൽ സമ്പ്രദായം) ആരംഭിച്ചു.
  • കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ച (പുതുക്കിപ്പണിതെന്നും നിഗമനമുണ്ട്‌) തിരുവിതാംകൂര്‍ രാജാവ്‌

 


Related Questions:

1866 ൽ ബ്രിട്ടീഷ് രാജ്ഞി ഓർഡർ ഓഫ് സ്റ്റാർ ഓഫ് ഇന്ത്യയിൽ അംഗത്വം നൽകിയ തിരുവിതാംകൂർ രാജാവ് ആര് ?
നിയമകാര്യവകുപ്പിൽ സ്വാതിതിരുനാളിനെ സഹായിച്ചിരുന്ന വ്യക്തി ആര്?
Primary education was made compulsory and free during the reign of?
Who is known as the founder of modern Travancore?
in which year The Postal Department released a stamp of Veluthampi Dalawa to commemorate him?