Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൻ്റെ വ്യവസായവത്കരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന ഭരണാധികാരി ആര് ?

Aസ്വാതി തിരുനാൾ

Bശ്രീ ചിത്തിര തിരുനാൾ

Cഅവിട്ടം തിരുനാൾ

Dശ്രീമൂലം തിരുനാൾ

Answer:

B. ശ്രീ ചിത്തിര തിരുനാൾ

Read Explanation:

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ


  • തിരുവിതാംകൂറിന്റെ അവസാനത്തെ ഭരണാധികാരി
  • ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ തിരുവിതാംകൂര്‍ രാജാവ്‌
  • 12ആം വയസ്സിൽ മഹാരാജാവായി അവരോധിക്കപ്പെട്ടു
  • ശ്രീ ചിത്തിര തിരുനാളിന് 18 വയസ്സ് തികയുന്നതു വരെ അമ്മയുടെ ജ്യേഷ്ഠസഹോദരി സേതുലക്ഷ്മിബായി രാജപ്രതിനിധി(റീജെന്റ്) ആയി രാജ്യം ഭരിച്ചു
  • 1931 നവംബർ 6നു സ്വന്തം നിലയിൽ തിരുവിതാംകൂരിന്റെ ഭരണം ആരംഭിച്ചു, 

  • തിരു-കൊച്ചിയില്‍ രാജപ്രമുഖ പദവി വഹിച്ച ഏക ഭരണാധികാരി
  • രണ്ടാം ലോകമഹായുദ്ധക്കാലത്തെ തിരുവിതാംകൂര്‍ രാജാവ്.
  • ഏഷ്യയിലാദ്യമായി വധശിക്ഷ നിര്‍ത്തല്‍ ചെയ്ത ഭരണാധികാരി
  • സമുദ്രയാത്ര നടത്തുകയും മാര്‍പാപ്പയെ സന്ദര്‍ശിക്കുകയും ചെയ്ത ആദ്യ തിരുവിതാംകൂര്‍ രാജാവ്‌

  • തിരുവിതാംകൂറില്‍ ഉദ്യോഗനിയമനത്തിന്‌ പബ്ലിക്‌ സര്‍വ്വിസ്‌ കമ്മീഷണറെ ചുമതലപ്പെടുത്തിയ രാജാവ്‌
  • ഇദ്ദേഹത്തിൻറെ കാലത്താണ്‌ തിരുവിതാംകൂറില്‍ നിവര്‍ത്തന പ്രക്ഷോഭം നടന്നത്‌
  • 1943-ല്‍ തിരുവിതാംകൂറില്‍ റേഡിയോ നിലയം സ്ഥാപിതമായത്‌ ഇദ്ദേഹത്തിൻറെ കാലത്താണ്.
  • കുണ്ടറ കളിമണ്‍ ഫാക്ടറി, ഏലൂര്‍ ഫെര്‍ട്ടിലൈസേഴസ്‌ ആന്റ്‌ കെമിക്കല്‍സ്‌ മുതലായ വ്യവസായ സ്ഥാപനങ്ങള്‍ നിവില്‍ വന്ന കാലത്തെ തിരുവിതാംകൂർ ഭരണാധികാരി.

  • പനമ്പിള്ളി ഗോവിന്ദമേനോന്‍ തിരു കൊച്ചി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോള്‍ രാജപ്രമുഖന്‍ എന്ന നിലില്‍ രാഷ്ട്രപതി ഭരണത്തിനു ശുപാര്‍ശ നല്‍കിയ വ്യക്തി.
  • സാഹിത്യ അക്കാദമി തിരുവനന്തപുരത്ത്‌ ഉദ്‌ഘാടനം ചെയ്ത ഭരണാധികാരി.
  • തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ 1938 മുതൽ 1947 വരെ ഉത്തരവാദഭരണ പ്രക്ഷോഭം നടന്നപ്പോള്‍ തിരുവിതാംകൂര്‍ രാജാവ്‌.
  • 'തിരുവിതാംകൂറിൻ്റെ വ്യവസായവത്കരണത്തിൻ്റെ പിതാവ്' എന്നറിയപ്പെടുന്ന ഭരണാധികാരി.
  • എ. ശ്രീധരമേനോനാണ് ശ്രീ ചിത്തിര തിരുനാളിനെ തിരുവിതാംകൂറിൻ്റെ വ്യവസായവത്കരണത്തിൻ്റെ പിതാവ് എന്ന് വിശേഷിപ്പിച്ചത്.

  • പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം നടത്തിയ രാജാവ്.
  • ട്രാവന്‍കൂര്‍ റബ്ബര്‍ വര്‍ക്സ്‌, പുനലൂര്‍ പ്ലൈവുഡ്‌ ഫാക്ടറി മുതലായ വ്യവസായ സ്ഥാപനങ്ങള്‍ നിലവില്‍ ഇദേഹത്തിൻ്റെ കാലഘട്ടത്തിലാണ്.
  • 1937-ല്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാല സ്ഥാപിച്ച രാജാവ്.
  • തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ ആദ്യ ചാന്‍സലര്‍.

 


Related Questions:

1812 -ൽ തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച ഭരണാധികാരി ?
തിരുവിതാംകൂർ പ്രദേശത്തെ കൃഷിക്കാരുടെ മാഗ്നാകാർട്ടാ എന്ന് വിശേഷിപ്പിക്കുന്ന ഭൂനിയമനിർമ്മാണ വിളംബരം.
തിരുവിതാംകൂറിൽ പണ്ടാരപാട്ട വിളംബരം പുറപ്പെടുവിച്ച വർഷമേത് ?
First Modern factory for the manufacture of coir was opened at Alleppey during the period of
Who proclaimed himself as ‘The Prince of Neyyattinkara’ in the official documents of Travancore,before becoming the ruler of Travancore?