കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ് ?
Aകെ. കേളപ്പൻ
Bകെ. പി. കേശവമേനോൻ
Cവക്കം മൗലവി
Dകെ.മാധവൻ
Answer:
A. കെ. കേളപ്പൻ
Read Explanation:
കെ.കേളപ്പൻ
- ഗാന്ധിജി വ്യക്തിസത്യാഗ്രഹം ആരംഭിച്ചപ്പോൾ കേരളത്തിലെ ആദ്യ സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടത് - കെ.കേളപ്പൻ
- ഗാന്ധിജിയുടെ കേരളത്തിലെ പ്രതിപുരുഷൻ എന്ന് വിശേഷിപ്പിക്കപ്പെട്ട നേതാവ് - കെ.കേളപ്പൻ
- ഗാന്ധിജിയുടെ ഉപദേശമനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹകാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ് - കെ.കേളപ്പൻ
- കേരള ഗാന്ധി എന്നറിയപ്പെടുന്നത് - കെ.കേളപ്പൻ
- കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് - കെ.കേളപ്പൻ
- കേരളത്തിൽ കെ.കേളപ്പൻ നയിച്ച ഉപ്പുസത്യാഗ്രഹ ജാഥയിൽ അദ്ദേഹമുൾപ്പടെ 32 അംഗങ്ങളുണ്ടായിരുന്നു
- എൻ.എസ്.എസിന്റെ ആദ്യ പ്രസിഡന്റായി സേവനമനുഷ്ഠിച്ചത് - കെ.കേളപ്പൻ