Challenger App

No.1 PSC Learning App

1M+ Downloads
മുഖ്യവിവരാവകാശ കമ്മീഷണറേയും മറ്റ് കേന്ദ്ര വിവരാവകാശ കമ്മീഷണർമാരേയും തിരഞ്ഞെടുക്കുവാനുള്ള കമ്മറ്റിയിൽ അംഗമല്ലാത്തതാര് ?

Aഇന്ത്യൻ പ്രധാനമന്ത്രി

Bലോകസഭാ പ്രതിപക്ഷനേതാവ്

Cസുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Dപ്രധാനമന്ത്രി നിയമിക്കുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി

Answer:

C. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Read Explanation:

വിവരാവകാശ കമ്മീഷൻ

  • വിവരാവകാശ നിയമത്തിന്റെ (2005) വ്യവസ്ഥകൾ പ്രകാരം 2005-ൽ കേന്ദ്ര വിവരാവകാശ കമ്മീഷൻ സ്ഥാപിക്കപ്പെട്ടു.
  • 2005-ലെ വിവരാവകാശനിയമ പ്രകാരം സ്റ്റാറ്റ്യൂട്ടറി പദവി നൽകപ്പെട്ടിരിക്കുന്നു.
  • കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറും പത്തിൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്രവിവരവകാശ കമ്മീഷൻ്റെ ഘടന
  • പ്രധാനമന്ത്രി, ലോകസഭാ പ്രതിപക്ഷ നേതാവ്, ഒരു ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്നത്.
  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്. ന്യൂഡൽഹിയിലെ സി.ഐ.സി ഭവനാണ് വിവരാവകാശ കമ്മീഷൻ്റെ ആസ്ഥാനം.
  • കേന്ദ്ര വിവരാവകാശ കമ്മീഷണർമാരെ പുറത്താക്കുന്നത് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ്

Related Questions:

ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം. 2012 (പോക്സോ ആക്‌ട്) പ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത്?
ദേശീയ വിവരാവകാശ കമ്മീഷണർ നിയമനത്തിനുള്ള കമ്മിറ്റിയുടെ ചെയർമാനായിരിക്കുന്നത് ആരാണ്?
വിവരം ലഭിക്കുവാനുള്ള അവകാശം ഇന്ത്യൻ ഭരണ ഘടനയുടെ എത്രാമത്തെ അനുശ്ചേദം ഉറപ്പ് വരുത്തുന്നു ?
ദേശീയ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ വരുകയില്ല എന്ന് നിഷ്‌കർഷിക്കുന്ന വിവരാവകാശ നിയമത്തിലെ വകുപ്പ് ഏതാണ്?

വിവരാവകാശ നിയമം 2005 സെക്ഷൻ 8 പ്രകാരം ചുവടെ പറഞ്ഞിരിക്കുന്നതിൽ വിവരം വെളിപ്പെടുത്തന്നതിൽ നിന്നും ഒഴിവാക്കൽ ചെയ്തിട്ടുള്ളത്.

  1. ഭാരതത്തിന്റെ പരമാധികാരത്തെയും അഖണ്ഡത്തെയും സുരക്ഷിതത്വത്തെയും മറ്റും ഹാനികരമായി ബാധിക്കുന്നവ.
  2. വിദേശസർക്കാരിൽ നിന്നും ലഭിച്ച രഹസ്യ വിവരം.
  3. അറസ്റ്റിനെയോ, പ്രൊസിക്യൂഷൻ്റെ നടപടിക്രമത്തെ തടസ്സപ്പെടുത്തുന്ന വിവരം
  4. മന്ത്രിസഭയുടെ തീരുമാനങ്ങളും അവയ്ക്കുള്ള കാരണങ്ങളും.