Challenger App

No.1 PSC Learning App

1M+ Downloads
തഞ്ചാവൂർ നാല്‌വർസംഘത്തിൽ ഉൾപ്പെടാത്തതാര്?

Aചിന്നയ്യ

Bപൊന്നയ്യ

Cശിവാനന്ദൻ

Dശങ്കരയ്യ

Answer:

D. ശങ്കരയ്യ

Read Explanation:

തഞ്ചാവൂർ നാൽവർ (Thanjavur Quartet)

"തഞ്ചാവൂർ നാൽവർ " എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞർ :

  1. വടിവേലു
  2. ചിന്നയ്യ
  3. പൊന്നയ്യ 
  4. ശിവാനന്ദൻ
  • പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കർണ്ണാടകസംഗീത രചയിതാക്കളായ  നാല് സഹോദരന്മാർ
  • ഇവർ തഞ്ചാവൂർ ക്വാർട്ടറ്റ് എന്നും അറിയപ്പെടുന്നു.
  • ഇവർ ഭരതനാട്യത്തിന്റെയും കർണാടക സംഗീതത്തിന്റെയും വികാസത്തിന് സംഭാവനകൾ നൽകി.
  • ആദ്യം തഞ്ചാവൂരിലെ മറാത്ത രാജാവ് സെർഫോജി രണ്ടാമന്റെ സംഗീതസഭയിലായിരുന്നു ഇവർ പ്രവർത്തിച്ചത്.
  • പിന്നീട്, തിരുവിതാംകൂറിലെത്തി സ്വാതി തിരുനാളിന്റെ സംഗീതസഭയുടെ ഭാഗമായി.
  • രാജാവ് ഇവരിൽ വടിവേലു പിള്ളയെ കൊട്ടാര സംഗീതജ്ഞനായി നിയമിച്ചു.
  • വടിവേലു മഹാരാജ സ്വാതി തിരുനാളിനൊപ്പം മോഹിനിയാട്ടത്തിൻ്റെ പുനരുദ്ധാരണത്തിന് കാരണമാവുകയും ചെയ്തു

 


Related Questions:

പാലിയത്തച്ചൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ?
തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യത്തെ ചാൻസിലർ ആര് ?
കേരളത്തിൽ പെരുമ്പടപ്പ് സ്വരൂപം സ്ഥിതിചെയ്തിരുന്നത്?
വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ (DPI) സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
അവിട്ടം തിരുനാളിൻ്റെ പ്രശസ്തനായ ദിവാൻ ആരായിരുന്നു ?