ഇന്ത്യയുടെ വിദേശനയത്തിൻ്റെ ശില്‌പി ആര്?
Aമഹാത്മാ ഗാന്ധി
Bജവഹർലാൽ നെഹ്റു
Cഡോ. ബി.ആർ. അംബേദ്‌കർ
Dആനി ബസന്റ്
Answer:
B. ജവഹർലാൽ നെഹ്റു
Read Explanation:
ഇന്ത്യൻ വിദേശ നയം:
- ഇന്ത്യൻ വിദേശ നയത്തിന്റെ ശില്പി - ജവഹർലാൽ നെഹ്റു.
- ഇന്ത്യൻ വിദേശ നയത്തിന്റെ ദിശ നിർണയത്തിൽ ഇതും സ്വാധീനിക്കുന്നു.
- ആഭ്യന്തരവും, വൈദേശികവുമായ ഘടകങ്ങളുടെ കൂട്ടായ പ്രവർത്തനത്തെ, പ്രതിഫലിക്കുന്ന ഒന്നാണ് ഒരു രാജ്യത്തിന്റെ വിദേശ നയം.
- ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടത്തിന് പ്രചോദനമായ ആശയങ്ങൾ ഇന്ത്യൻ വിദേശനയത്തിന്റെ രൂപീകരണത്തെ സ്വാധീനിച്ചിട്ടുണ്ട്.
- ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയും, ശീതയുദ്ധ കാലഘട്ടത്തിന്റെ ആരംഭവും ഒരേ സമയത്താണ്.
- ഈ കാലഘട്ടത്തിൽ, ഇന്ത്യ പാകിസ്ഥാൻ ബന്ധം, നിരവധി സംഭവ വികാസങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
- കാശ്മീരിൽ മുഖ്യപ്രശ്നമായി, ഇരു രാജ്യങ്ങൾക്കും ഇടയിൽ, തുടരുമ്പോൾ തന്നെ, സാധാരണ ബന്ധം പുന:സ്ഥാപിക്കുന്നതിനുള്ള നിരവധി ശ്രമങ്ങൾ ഉണ്ടായി.
- പരസ്പരമുള്ള സാംസ്കാരിക വിനിമയങ്ങളും, പൗരന്മാരുടെ സഞ്ചാരവും, സാമ്പത്തിക സഹകരണവും രണ്ടു രാജ്യങ്ങളും പ്രോത്സാഹിപ്പിച്ചു.