App Logo

No.1 PSC Learning App

1M+ Downloads
ജോർജ്ജ് പുണ്യവാളനും ഡ്രാഗണും എന്ന ചിത്രത്തിന്റെ സ്ഷ്രടാവ് ?

Aലിയോനാർഡോ ഡാവിഞ്ചി

Bമൈക്കലാഞ്ചലോ

Cടിഷ്യൻ

Dറാഫേൽ

Answer:

D. റാഫേൽ

Read Explanation:

  • നവോത്ഥാന കാലത്ത് ഇറ്റലിയിൽ ജീവിച്ചിരുന്ന പ്രസിദ്ധകലാകാരന്മാരാണ് ലിയോനാർഡോ ഡാവിഞ്ചി, മൈക്കലാഞ്ചലോ, റാഫേൽ, ടീഷ്യൻ എന്നിവർ

  • റാഫേലിനെ പ്രസിദ്ധനാക്കിയത് അദ്ദേഹം വരച്ച മഡോണയുടെ ചിത്രങ്ങളാണ്.

  • ജോർജ്ജ് പുണ്യവാളനും ഡ്രാഗണും എന്ന ചിത്രത്തിന്റെ സ്ഷ്രടാവ് റാഫേൽ ആണ്.

  • മൈക്കലാഞ്ചലോയുടെ പ്രസിദ്ധ ചിത്രങ്ങളാണ് അന്ത്യവിധിയും, മനുഷ്യന്റെ പതനവും, ഉറങ്ങുന്ന കാമദേവനും.

  • മൈക്കലാഞ്ചലോയുടെ ഒരു അനശ്വര സൃഷ്ടിയാണ് റോമിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിലെ ഗോപുരം.

  • പിയാത്തെ എന്ന പ്രസിദ്ധ ശിൽപം മൈക്കലാഞ്ചലോയുടേതാണ്.

  • ലിയോനാർഡോ ഡാവിഞ്ചിയുടെ വിശ്വവിഖ്യാതമായ ചിത്രങ്ങളാണ് അന്ത്യ അത്താഴവും, മൊണാലിസയും.

  • ചിത്രകാരൻ, പ്രതിമാ ശിൽപി, ശാസ്ത്രജ്ഞൻ, എഞ്ചിനിയർ, കവി, സംഗീതജ്ഞൻ, തത്വ ചിന്തകൻ, എന്നീ നിലകളിൽ പ്രശസ്തിയാർജിച്ച ബഹുമുഖ പ്രതിഭയായിരുന്നു ലിയോനാർഡോ ഡാവിഞ്ചി.

  • ടിഷ്യൻ എന്ന വ്യക്തി വെനീസിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഛായാചിത്രകാരൻ ആയിരുന്നു.


Related Questions:

"വിഡ്ഡിത്തത്തിന് സ്തുതി" എന്ന ഗ്രന്ഥം എഴുതിയത് ?
യൂറോപ്പിൽ നവോത്ഥാനത്തിന് തുടക്കമായ സംഭവം ?
റോസാപ്പൂ യുദ്ധം ആരൊക്കെ തമ്മിൽ ആയിരുന്നു ?
തന്നിരിക്കുന്ന ജോഡിയിൽ തെറ്റ് കണ്ടെത്തുക.
ടോക്കുഗുവ ഷോഗണേറ്റുകളുടെ ഭരണം അവസാനിപ്പിച്ച് മെയ്ജിയുടെ ഭരണം പുനഃസ്ഥാപിച്ച വർഷം ?