Challenger App

No.1 PSC Learning App

1M+ Downloads
"ഇൻറലിജൻസ് റീഫ്രയിമിഡ്‌ : മൾട്ടിപ്പിൾ ഇൻറലിജൻസ് ഫോർ ട്വൻറ്റി ഫസ്റ്റ് സെഞ്ച്വറി "എന്ന ഗ്രന്ഥത്തിൻറെ രചയിതാവ് ?

Aസ്പിയർമാൻ

Bടോൾമാൻ

Cഗാർഡനർ

Dഗോൾമാൻ

Answer:

C. ഗാർഡനർ

Read Explanation:

ബഹുതര ബുദ്ധി സിദ്ധാന്തം (Theory of Multiple Intelligence) - ഗാർഡ്നർ :

  • 1983-ൽ അമേരിക്കൻ ജ്ഞാനനിർമ്മിതിവാദിയായ ഹൊവാർഡ് ഗാർഡ്നർ (Howard Gardner) ആണ് ബഹുതര ബുദ്ധി സിദ്ധാന്തം ആവിഷ്കരിച്ചത്.
  • 1983 ൽ, മനസിന്റെ ചട്ടക്കൂട് (Frames of mind) എന്ന ഗ്രന്ഥത്തിലാണ്, ഗാർഡ്നർ ഈ സിദ്ധാന്തം പരാമർശിക്കുന്നത്.
  • ബഹുതര ബുദ്ധി സിദ്ധാന്ത പ്രകാരം, ഓരോ വ്യക്തിയും 7 തരം മാനസിക ശേഷിയുടെ ഉടമയാണെന്ന് അദ്ദേഹം വാദിച്ചു.

 

ഗാർഡനറുടെ 7 മാനസിക ശേഷികൾ:

  1. ദൃശ്യ / സ്ഥലപര ബുദ്ധി (Visual/ Spatial Intelligence)
  2. വാചിക / ഭാഷാപര ബുദ്ധി (Verbal / Linguistic Intelligence)
  3. യുക്തി ചിന്തന / ഗണിതപര ബുദ്ധി (Logical/ Mathematical Intelligence)
  4. കായിക / ചാലകപരമായ ബുദ്ധി (Bodily / Kinesthetic Intelligence)
  5. താളാത്മക / സംഗീതാത്മക ബുദ്ധി (Rhythmic / Musical Intelligence)
  6. വ്യക്ത്യാന്തര ബുദ്ധി (Interpersonal Intelligence)
  7. ആന്തരിക വൈയക്തിക ബുദ്ധി (Intrapersonal Intelligence)

 

ഗാർഡ്നർ കൂട്ടിച്ചേർത്ത ബുദ്ധി ശക്തികൾ:

 

 

       ബുദ്ധി ശക്തിയുമായി ബന്ധപ്പെട്ട 'Intelligence Reframed' എന്ന ഗ്രന്ഥത്തിൽ 2 തരം ബുദ്ധി ശക്തി കൂടി ഗാർഡ്നർ കൂട്ടി ച്ചേർത്തു.

  1. പ്രകൃതിപര ബുദ്ധി (Naturalistic Intelligence)
  2. അസ്തിത്വപര ബുദ്ധി (Existential Intelligence)

 


Related Questions:

വൈകാരിക ബുദ്ധിയുടെ തലങ്ങളിൽ തെറ്റായവ തിരഞ്ഞെടുക്കുക :

  1. ബന്ധങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവില്ലായിമ.
  2. നമ്മുടെ വികാരങ്ങളെ തിരിച്ചറിയുക.
  3. വികാരങ്ങളെ നിയന്ത്രിക്കാതിരിക്കുക.
  4. സ്വയം പ്രചോദിതരാവുക
    "Crystallized intelligence" refers to :
    ഹൊവാർഡ് ഗാർഡ്നർ 'മനസിൻ്റെ ചട്ടക്കൂടുകൾ' (Frames of Mind) എന്ന ഗ്രന്ഥത്തിൽ എത്ര ബുദ്ധികളെ കുറിച്ചാണ് പറിഞ്ഞിട്ടുള്ളത് ?
    സ്പിയര്‍മാന്‍ മുന്നോട്ടുവെച്ച ബുദ്ധിയുമായി ബന്ധപ്പെട്ട സിദ്ധാന്തം ?
    "g" യുടെ സ്ഥാനത്ത് നിരവധി പ്രാഥമികശേഷികളെ പ്രതിഷ്ഠിച്ച്, മാനസികശേഷികളുടെ നിരവധി സംഘങ്ങളുണ്ടെന്നും ആ സംഘത്തിനൊരൊന്നും അതിൻ്റേതായ പ്രാഥമിക ഘടകം ഉണ്ടെന്നും അനുശാസിക്കുന്ന ബുദ്ധി സിദ്ധാന്തം