App Logo

No.1 PSC Learning App

1M+ Downloads
'ചേസിങ് ദ മൺസൂൺ' ('Chasing the Monsoon') എന്ന കൃതി രചിച്ചത് ആരാണ് ?

Aജോസഫ് റോം

Bഎലിസബത്ത് കോൾബെർട്ട്

Cറോബിൻ മക്‌ൽവീൻ

Dഅലക്സാണ്ടർ ഫ്രേറ്റർ

Answer:

D. അലക്സാണ്ടർ ഫ്രേറ്റർ

Read Explanation:

ചേസിങ് ദ മൺസൂൺ

  • അലക്സാണ്ടർ റസ്സൽ ഫ്രേറ്റർ ഒരു ബ്രിട്ടീഷ് സഞ്ചാരസാഹിത്യകാരനും, പത്രപ്രവർത്തകനുമായിരുന്നു
  • ഇന്ത്യയിലെ മൺസൂണിനെക്കുറിച്ച് അലക്സാണ്ടർ ഫ്രേറ്റർ രചിച്ച ഗ്രന്ഥമാണ് 'ചേസിങ് ദ മൺസൂൺ'.
  • കേരളത്തിലെ തിരുവനന്തപുരം മുതൽ മേഘാലയയിലെ ചിറാപുഞ്ചി വരെ സഞ്ചരിച്ചാണ് അദ്ദേഹം ഇതിലെ വിവരങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
  • കേരളത്തിലെ മൺസൂൺ കാലത്തെക്കുറിച്ചും പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു

Related Questions:

ലോഹധാതുക്കളെ പ്രധാനമായും എത്രയായി തരം തിരിച്ചിരിക്കുന്നു ?

മഹാവിസ്ഫോടന സിദ്ധാന്തവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ആരംഭത്തിൽ പ്രപഞ്ചത്തിലെ സകല ദ്രവ്യങ്ങളും സങ്കൽപാതീതമായ ചെറു കണികയിൽ ഉൾക്കൊണ്ടിരുന്നു. 
  2. ഏകദേശം 13.7 ശതകോടി വർഷങ്ങൾക്ക് മുമ്പ് ഈ കണിക അതിഭീമമായ വിസ്ഫോടനത്തിലൂടെ വികസിച്ചു
  3. വിസ്ഫോടനത്തിൻ്റെ ആദ്യമാത്രയിൽ വികാസവേഗം കുറഞ്ഞിരുന്നുവെങ്കിലും പിന്നീട് ത്വരിതമായി വികാസമുണ്ടായി

    ഒരു അന്തരീക്ഷഘടകമായ ജലബാഷ്പ(Water Vapour)വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

    1. തുടർച്ചയായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന അന്തരീക്ഷഘടകം
    2. ഉയരം കൂടുന്തോറും ഇതിന്റെ അളവ് കൂടുന്നു
    3. ഭൂമധ്യരേഖാപ്രദേശത്തു നിന്ന് ധ്രുവങ്ങളിലേക്ക് പോകുംതോറും അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവ് കൂടി വരുന്നു
      ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വനിത ?

      ആഗ്നേയശിലകളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

      1. മാഗ്മ, ലാവ എന്നിവയിൽ നിന്നാണ് ആഗ്നേയ ശിലകൾ രൂപം കൊള്ളുന്നത്
      2. പ്രാഥമിക ശില, പിതൃ ശില എന്നിങ്ങനെ അറിയപ്പെടുന്ന ശിലയാണ് ആഗ്നേയ ശിലകൾ 
      3. ഗാബ്രോ, ഗ്രാനൈറ്റ്, ബസാൾട്ട് എന്നിവ ആഗ്നേയ ശിലകൾക്ക് ഉദാഹരണങ്ങളാണ്