App Logo

No.1 PSC Learning App

1M+ Downloads
"ദി ഹൈറ്റ്‌സ് ഓഫ് മാച്ചു പിച്ചു" എന്ന കൃതിയുടെ രചയിതാവ് ആരാണ്?

Aഗബ്രിയേൽ ഗാർസിയ മാർക്വേസ്

Bജോർജ് ലൂയിസ് ബോർഗെസ്

Cപാബ്ലോ നെരൂദ

Dഒക്ടേവിയോ പാസ്

Answer:

C. പാബ്ലോ നെരൂദ

Read Explanation:

"ദി ഹൈറ്റ്‌സ് ഓഫ് മച്ചു പിച്ചു"

  • ചിലിയൻ കവിയായ പാബ്ലോ നെരൂദയുടെ പ്രശസ്തമായ കവിതയാണ് ദി ഹൈറ്റ്‌സ് ഓഫ് മച്ചു പിച്ചു"
  • 1945-ലാണ് ഈ കൃതി രചിച്ചത് 
  • 1947-ലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിച്ചത് 
  • നെരൂദയുടെ ഏറ്റവും പ്രശസ്തമായ കൃതികളിൽ ഒന്ന് 
  • പെറുവിലെ ആൻഡീസ് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന പുരാതന ഇൻക നഗരമായ മാച്ചു പിച്ചുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ കവിത എഴുതപ്പെട്ടിട്ടുള്ളത്.
  • മനുഷ്യ സമൂഹം നേരിട്ട കഷ്ടപ്പാടുകൾ, അടിച്ചമർത്തലുകൾ, ആത്മീയവും രാഷ്ട്രീയവുമായ വിമോചനത്തിനായുള്ള അന്വേഷണങ്ങൾ എന്നിവയുടെ പ്രമേയങ്ങളിലേക്ക് ഈ കവിത കടന്നുചെല്ലുന്നു.

 


Related Questions:

മിച്ചോല്‍പാദനം കോളനിവല്‍ക്കരണത്തിലേക്ക് നയിച്ചതെങ്ങനെ?. താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ കാരണങ്ങൾ കണ്ടെത്തുക:

1.ഉത്പന്നങ്ങൾ വിറ്റഴിക്കാന്‍ ആഭ്യന്തരകമ്പോളം മതിയായിരുന്നില്ല.

2.യൂറോപ്പിലെ വ്യാവസായിക രാഷ്ട്രങ്ങളുടെ മത്സരം.

3.യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍ കച്ചവട ആധിപത്യം.

4.രാഷ്ട്രീയ അധികാരവും സൈനിക ശേഷിയും ഉപയോഗിച്ച് ചൂഷണം.

5.രാജ്യങ്ങളെ കോളനികളാക്കി.

ചിലിയുടെ മോചനവുമായി ബന്ധപ്പെട്ട സൈനിക മുന്നേറ്റമായ 'ദി ക്രോസ്സിങ് ഓഫ് ആന്റിസ്'മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ജനറൽ ജോസ് ഡി സാൻ മാർട്ടിൻ നയിച്ച സൈനിക മുന്നേറ്റം
  2. 500 ഓളം സൈനികരാണ് പങ്കെടുത്തത്
  3. 21 ദിവസമെടുത്താണ് പൂർത്തിയായത്
  4. 1817 ഫെബ്രുവരി 12-ന് ചിലിയിലെ സാൻ്റിയാഗോയ്ക്ക് സമീപം നടന്ന ചക്കാബൂക്കോ യുദ്ധത്തോടെ പര്യവസാനിച്ചു

    സൈമൺ ബൊളിവറുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

    1. ബൊളീവിയ
    2. ഇക്വഡോർ
    3. പനാമ
    4. അർജന്റീന
      1821-ൽ നടന്ന കോൺഗ്രസ് ഓഫ് കുക്കുട്ടയിൽ ഗ്രാൻ കൊളംബിയയുടെ പ്രസിഡൻ്റായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത്?
      നെപ്പോളിയൻ്റെ പോർച്ചുഗൽ അധിനിവേശം ലാറ്റിനമേരിക്കൻ വിപ്ലവത്തെ എങ്ങനെയാണ് സ്വാധീനിച്ചത്?