App Logo

No.1 PSC Learning App

1M+ Downloads
മൻറോ സിദ്ധാന്തം ആവിഷ്ക്കരിച്ച വർഷം?

A1821

B1885

C1823

D1824

Answer:

C. 1823

Read Explanation:

മൻറോ സിദ്ധാന്തം

  • സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുന്ന ലാറ്റിനമേരിക്കൻ കോളനികളെ തിരികെ സ്പെയിനിന്റെ അതീനതയിൽ തന്നെ കൊണ്ടുവരുവാൻ ഫെർഡിനൻഡ് ഏഴാമനെ സഹായിക്കണമെന്ന് 1822 ൽ ഫ്രഞ്ച് രാജാവ് മെറ്റേണിച്ച് അഭിപ്രായപ്പെട്ടു.

  • എന്നാൽ ഈ നീക്കത്തെ ഇംഗ്ലണ്ടും അമേരിക്കൻ ഐക്യനാടുകളും എതിർത്തു.

  • ഇതിനെതിരെയായിരുന്നു  1823-ൽ അമേരിക്കയുടെ പ്രസിഡൻ്റ് ജെയിംസ് മൺറോ ആവിഷ്‌കരിച്ച മൺറോ സിദ്ധാന്തം

  • രണ്ട് പ്രധാന തത്ത്വങ്ങൾ ഊട്ടിയുറപ്പിക്കുന്ന അമേരിക്കൻ  വിദേശനയത്തിൻ്റെ അടിസ്ഥാന തത്വമായിരുന്നു ഇത്

  • ഇത് പ്രകാരം യൂറോപ്യൻ ശക്തികൾ പടിഞ്ഞാറൻ അർദ്ധഗോളത്തിൻ്റെ കാര്യങ്ങളിൽ കൂടുതൽ കോളനിവൽക്കരിക്കുന്നതിനോ ഇടപെടുന്നതിനോ അമേരിക്ക എതിർത്തു.

  • യൂറോപ്യൻ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലോ നിലവിലുള്ള കോളനികളിലോ അമേരിക്ക ഇടപെടില്ലെന്നും ഈ നയം വ്യക്തമാക്കി

  • പകരമായി, യൂറോപ്യൻ ശക്തികൾ പുതുതായി സ്വതന്ത്രമായ ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും കൂടി ഈ സിദ്ധാന്തം പ്രസ്താവിച്ചു

Related Questions:

1817ൽ 'ദി ക്രോസ്സിങ് ഓഫ് ആന്റിസ്' എന്നറിയപ്പെടുന്ന സൈനിക മുന്നേറ്റത്തിന് നേതൃത്വം നൽകിയത് ?
ബൊളീവിയൻ ഗാന്ധി എന്നറിയപ്പെടുന്നത് ?
ലാറ്റിനമേരിക്കൻ വിപ്ലവകാലത്ത് സ്പെയിനിൻ്റെ ഭരണാധികാരി ആരായിരുന്നു?
ക്രിസ്റ്റഫർ കൊളംബസ് വടക്കേ അമേരിക്കയിലെ ജനങ്ങളെ വിശേഷിപ്പിച്ച പേരെന്ത്?
വെനസ്വല, കൊളംബിയ, ഇക്വഡോർ, പെറു തുടങ്ങിയ രാജ്യങ്ങളെ സ്പെയിനിന്റെ ആധിപത്യത്തിൽ നിന്നും മോചിപ്പിച്ചതാര് ?