App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്ന സമിതിയുടെ അധ്യക്ഷൻ

Aമുഖ്യമന്ത്രി

Bസംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി

Cസംസ്ഥാന ശിശു വകുപ്പ് മന്ത്രി

Dആഭ്യന്തര മന്ത്രി

Answer:

C. സംസ്ഥാന ശിശു വകുപ്പ് മന്ത്രി

Read Explanation:

  • കേന്ദ്രനിയമമായ ബാലാവകാശ സംരക്ഷണ കമ്മീഷൻ ആക്റ്റ് 2005-ലെ  13(1) വകുപ്പ് പ്രകാരമാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ രൂപീകൃതമായത് 
  • ബാലാവകാശസംരക്ഷണത്തിനായി നിലവിലുളള നിയമപ്രകാരമുള്ള സുരക്ഷാവ്യവസ്ഥകള്‍ പരിശോധിക്കുകയും അവലോകനം ചെയ്യുകയും അവയുടെ ഫലപ്രദമായ നടത്തിപ്പിനായുളള മാര്‍ഗങ്ങള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യുക എന്നതാണ് പ്രഥമ ലക്ഷ്യം
  • ഇത്തരം സുരക്ഷാവ്യവസ്ഥകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വാര്‍ഷികമായോ കമ്മീഷന് ഉചിതമായ ഇടവേളകളിലോ സര്‍ക്കാരിന് റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നു 
  • കേരള സംസ്ഥാന ബാലാവകാശ കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ 7 അംഗങ്ങൾ ആണ് ഉള്ളത്
  • മൂന്നുവർഷം അല്ലെങ്കിൽ 65 വയസ്സാണ് ചെയർമാന്റെ കാലാവധി
  • മൂന്നുവർഷം അല്ലെങ്കിൽ 60 വയസ്സാണ് അംഗങ്ങളുടെ കാലാവധി
  • സംസ്ഥാന ബാലാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്ന സമിതിയുടെ അധ്യക്ഷൻ സംസ്ഥാന ശിശു വകുപ്പ് മന്ത്രിയാണ്.

Related Questions:

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിനും അതിർത്തി നിർണ്ണയത്തിനും വേണ്ടി 2024 ജൂണിൽ രൂപീകരിച്ച ഡീലിമിറ്റേഷൻ കമ്മീഷൻ്റെ അധ്യക്ഷൻ ആര് ?
മൂന്നാം ഭരണ പരിഷ്കാര കമ്മീഷന്റെ വൈസ് ചെയർമാനായി പ്രവർത്തിച്ചത്?

താഴെപ്പറയുന്നവയിൽ കേരള സംസ്ഥാന വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ ഏത് ?

i) 2005 ലെ വിവരാവകാശ നിയമമനുസരിച്ച് കേരള സംസ്ഥാന സർക്കാർ രൂപീകരിച്ച ഒരു സ്വയം ഭരണാധികാര സ്ഥാപനമാണ് കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ.

ii) സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ഗവർണർ ആണ്.

iii) സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടെ കാലാവധി മൂന്നുവർഷമോ, അല്ലെങ്കിൽ 65 വയസ്സ് തികയുന്നത് വരെയോ ഏതാണോ നേരത്തെ ഉള്ളത് അതായിരിക്കും.

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആക്ട് 2014 അനുസരിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകൾ ശ്രദ്ധിച്ച ശേഷം ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.
i) "ന്യൂനപക്ഷം'' എന്നത് 1992-ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമപ്രകാരം
പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സമുദായം ആയിരിക്കണം.
i) കമ്മീഷൻ അംഗങ്ങളിൽ ഒരു വനിത ഉണ്ടായിരിക്കേണ്ടതും അത് ന്യൂനപക്ഷ
സമുദായത്തിൽ നിന്നും ആയിരിക്കേണ്ടതുമാണ്.

പട്ടികജാതി വിഭാഗങ്ങളിൽ നിന്നും മറ്റു ശിപാർശിത വിഭാഗങ്ങളിൽ നിന്നും ക്രിസ്ത്യൻ വിഭാഗത്തിലേക്ക് പരിവർത്തിതപ്പെട്ടവരുടെ സാമൂഹികവും വിദ്യാഭ്യാസപരവും സാംസ്കാരികവും സാമ്പത്തികവുമായ ഉന്നമനവും ലക്ഷ്യമിട്ട് രൂപീകരിച്ച് സ്ഥാപനം?