Challenger App

No.1 PSC Learning App

1M+ Downloads
കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ആര് ?

Aസംസ്ഥാന ഗവർണർ

Bമുഖ്യമന്ത്രി

Cസംസ്ഥാന ചീഫ് സെക്രട്ടറി

Dറവന്യു മന്ത്രി

Answer:

C. സംസ്ഥാന ചീഫ് സെക്രട്ടറി

Read Explanation:

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

  • 2007 ലാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി രൂപീകൃതമായത്
  • ദേശീയ ദുരന്ത നിവാരണ നിയമം-2005 അനുസരിച്ചാണ് ഇത് രൂപം കൊണ്ടത് 
  • മുഖ്യമന്ത്രി ചെയർമാനും സംസ്ഥാന റവന്യുമന്ത്രി വൈസ്ചെയർമാനുമായ ഒരു സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഭരണം നിർവഹണസമിതി.
  • സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കീഴിൽ,ജില്ലകളിൽ ജില്ലാ കളക്ടർ ചെയർമാനായ ഒരു ജില്ലാതല ദുരന്തനിവാരണ കമ്മിറ്റിയുമുണ്ട്..

അതോറിറ്റിയുടെ മുഖ്യ ലക്ഷ്യങ്ങൾ : 

  • സംസ്ഥാനത്തിന് ഒരു ദുരന്തനിവാരണനയം രൂപീകരിക്കുക
  • പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലകൾ നിർണയിക്കുക
  • വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ദുരന്തനിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുക 

Related Questions:

കേരളത്തിൽ ആദ്യ ലിംഗപദവി ബജറ്റ് അവതരിപ്പിച്ച വർഷം?
കെ ഫോൺ ഭാഗ്യ ചിഹ്നം
പഞ്ചായത്ത് / നഗരസഭ കമ്മിറ്റി, സ്റ്റാൻഡിങ്‌ കമ്മിറ്റി, സ്റ്റിയറിങ് കമ്മിറ്റി തുടങ്ങിയ ഔദ്യോഗിക കമ്മിറ്റി തീരുമാനങ്ങൾക്കുള്ള വിവര വിനിമയ പാക്കേജായ ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
പുനര്‍വിവാഹിതരുടെ കുട്ടികള്‍ക്ക് പഠന, മാനസിക പിന്തുണ നല്‍കാന്‍ ആരംഭിക്കുന്ന പദ്ധതി

ഭരണപരമായ ന്യായവിധിയുടെ വിവിധ തരങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായതെ തെല്ലാം?

  1. അന്തിമ തീരുമാനത്തിനുള്ള അധികാരം ഡിപ്പാർട്ട്മെന്റിന്റെ മേലധികാരിയിലോ മറ്റ് അധികാരികളിലോ നിക്ഷിപ്തമാണെങ്കിൽ അതിനെ വിളിക്കുന്നത് 'ഉപദേശക ഭരണപരമായ വിധി നിർണ്ണയം (Advisory administrative adjudication)' എന്നാണ്.
  2. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പതിവ് പ്രവർത്തനങ്ങളുടെ ഭാഗമായി ആകാം.
  3. അഡ്മിനിസ്ട്രേറ്റീവ് അഡ്ജൂഡിക്കേഷൻ ഒരു നിയമ നിർമ്മാണ ഭരണ പ്രക്രിയയുമായി സംയോജിപ്പിച്ചേക്കാം.
  4. ഭരണപരമായ തീരുമാനത്തിനെതിരെ സ്ഥിരം കേസുകൾ (Regular Suits) ഫയൽ ചെയ്യാവുന്നതല്ല.