App Logo

No.1 PSC Learning App

1M+ Downloads
കെ ഫോൺ ഭാഗ്യ ചിഹ്നം

Aഒപ്റ്റി

Bഫിബോ

Cകണക്റ്റി

Dടെക്നോ

Answer:

B. ഫിബോ

Read Explanation:

  • സംസ്ഥാനത്തെ എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച ഒരു പദ്ധതിയാണ് കെ-ഫോൺ (Kerala Fibre Optic Network).

  • ഈ പദ്ധതിയിലൂടെ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലേക്കും സർക്കാർ ഓഫീസുകളിലേക്കും എത്തിക്കുന്നു.

പ്രധാന ലക്ഷ്യങ്ങൾ:

  • സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ നൽകുക.

  • സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിൽ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുക.

  • സ്വകാര്യ ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് (ISPs) അടിസ്ഥാന സൗകര്യം ഒരുക്കുക, അതുവഴി ഇന്റർനെറ്റ് സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക.

  • കെ-ഫോൺ പദ്ധതി കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെയും (KSITIL) കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെയും (KSEB) സംയുക്ത സംരംഭമാണ്.

  • കെ ഫോൺ ഭാഗ്യ ചിഹ്നം - ഫിബോ ( കെ ഫോൺ ടി ഷർട്ട് അണിഞ്ഞ കടുവ)

  • കെ ഫോൺ മാനേജിങ് ഡയറക്ടർ- ഡോ. സന്തോഷ് ബാബു


Related Questions:

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി കേരള സർക്കാർ രൂപീകരിച്ച സംസ്ഥാനതല സമിതിയുടെ അധ്യക്ഷൻ ആര് ?
സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഡിജിപി ?
കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (KSIDC) രൂപീകൃതമായ വർഷം ?

28. താഴെപ്പറയുന്ന പ്രസ്‌താവനകളിൽ "കിഫ്‌ബി'യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്‌താവനകൾ ഏത്? (

  1. കേരള സംസ്ഥാനത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി പണം സംഭരിക്കാനുള്ള ഒരു സംവിധാനമാണ് 'കിഫ്‌ബി'
  2. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയാണ് "കിഫ്ബി' ചെയർമാൻ
  3. നിലവിൽ ചീഫ് സെക്രട്ടറിയായ ശ്രീമതി ശാരദ മുരളീധരൻ ആണ് "കിഫ്‌ബി സി ഇ ഒ
  4. ഇവയെല്ലാം

    ദേശീയ പിന്നോക്ക വിഭാഗ കമ്മിഷനെ ഏതൊക്കെയാണ്? സംബന്ധിക്കുന്ന പ്രസ്‌താവനകളിൽ ശരിയായത്

    1. 1993 രൂപീകൃതമായി
    2. 102 ആം ഭരണഘടന ഭേദഗതിയിലൂടെ ഭരണഘടനാപരമായ അംഗീകാരം നേടി
    3. കമ്മിഷൻ വാർഷിക റിപ്പോർട്ട് നൽകേണ്ടത് പ്രധാനമന്ത്രിക്കാണ്
    4. കമ്മിഷൻ വാർഷിക റിപ്പോർട്ടുകൾ നൽകേണ്ടത് രാഷ്ട്രപതിക്കാണ്