Aസെക്രട്ടറി ജനറൽ
Bകമ്മീഷണർ
Cഅദ്ധ്യക്ഷൻ
Dഉപാദ്ധ്യക്ഷൻ
Answer:
A. സെക്രട്ടറി ജനറൽ
Read Explanation:
ദേശീയ മനുഷ്യാവകാശ കമ്മീഷൻ സെക്രട്ടറി ജനറൽ:
കമ്മീഷന്റെ മുഖ്യ കാര്യനിർവ്വഹണോദ്യാഗസ്ഥനാണ് സെക്രട്ടറി ജനറൽ, കമ്മീഷന്റെ സെക്രട്ടേറിയറ്റ് അദ്ദേഹത്തിന്റെ പൊതു മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്.
സെക്രട്ടറി ജനറൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷന് റിപ്പോർട്ട് ചെയ്യുന്നു..
ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) :
NHRC ഒരു നിയമപരമായ പൊതു സമിതിയാണ്.
ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) 1993 ഒക്ടോബർ 12 ന് സ്ഥാപിതമായി.
മനുഷ്യാവകാശ സംരക്ഷണ (ഭേദഗതി) നിയമം, 2006 ഭേദഗതി ചെയ്ത, 1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമം (PHRA) ആണ് ഇതിന്റെ രൂപീകരണത്തിന് പിന്നിലെ ചട്ടം.
1991 ഒക്ടോബറിൽ പാരീസിൽ നടന്ന, മനുഷ്യാവകാശങ്ങളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി, ദേശീയ സ്ഥാപനങ്ങളെക്കുറിച്ചുള്ള ആദ്യത്തെ അന്താരാഷ്ട്ര ശില്പശാലയിൽ അംഗീകരിച്ച, പാരീസ് തത്വങ്ങളുമായി യോജിക്കുന്നതാണിത്. ഐക്യരാഷ്ട്രസഭയു ടെ പൊതുസഭ അതിന്റെ ചട്ടങ്ങൾ 48/134 പ്രകാരം, ഡിസംബർ 20, 1993 ന് അംഗീകരിച്ചു.
ഭരണഘടന ഉറപ്പുനൽകുന്ന അല്ലെങ്കിൽ അന്താരാഷ്ട്ര ഉടമ്പടികളിൽ ഉൾപ്പെടുത്തിയിട്ടുള്ളതും, ഇന്ത്യയിലെ കോടതികൾ നടപ്പിലാക്കുന്നതുമായ വ്യക്തിയുടെ ജീവൻ, സ്വാതന്ത്ര്യം, സമത്വം, അന്തസ്സ് എന്നിവയുമായി ബന്ധപ്പെട്ട അവകാശങ്ങളാണ് PHRA യുടെ വകുപ്പ് 2 (1) (D) നിർവചിക്കുന്നത്.
