വിവരാവകാശ നിയമത്തിന്റെ (2005) വ്യവസ്ഥകൾ പ്രകാരം 2005-ൽ കേന്ദ്ര വിവരാവകാശ കമ്മീഷൻ സ്ഥാപിക്കപ്പെട്ടു.
2005-ലെ വിവരാവകാശനിയമ പ്രകാരം സ്റ്റാറ്റ്യൂട്ടറി പദവി നൽകപ്പെട്ടിരിക്കുന്നു.
മുഖ്യ വിവരാവകാശ കമ്മിഷണറും പത്തിൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്രവിവരവകാശ കമ്മീഷൻ്റെ ഘടന
പ്രധാനമന്ത്രി, ലോകസഭാ പ്രതിപക്ഷ നേതാവ്, ഒരു ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്നത്.
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
ന്യൂഡൽഹിയിലെ സി.ഐ.സി ഭവനാണ് വിവരാവകാശ കമ്മീഷൻ്റെ ആസ്ഥാനം.
കേന്ദ്ര വിവരാവകാശ കമ്മീഷണർമാരെ പുറത്താക്കുന്നത് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ്