Challenger App

No.1 PSC Learning App

1M+ Downloads
കാഞ്ചന സീത എന്ന സിനിമയുടെ സംവിധായകൻ ആരാണ് ?

Aജി. അരവിന്ദൻ

Bഅടൂർ ഗോപാലകൃഷ്ണൻ

Cപി. പത്മരാജൻ

Dഭരതൻ

Answer:

A. ജി. അരവിന്ദൻ

Read Explanation:

  • രാമായണത്തെ ആസ്പദമാക്കി ജി. അരവിന്ദൻ സംവിധാനം ചെയ്ത് 1977-ൽ പുറത്തിറങ്ങിയ ഒരു മലയാളസിനിമയാണ്‌ കാഞ്ചനസീത.
  • ഗൗരവകരമായ സമീപനത്തിനു തയ്യാറായ ഇന്ത്യയിലെ ആദ്യത്തെ ഇതിഹാസചിത്രമാണിത്
  • പ്രശസ്ത നാടകകൃത്തായ സി എൻ ശ്രീകണ്ഠൻ നായരുടെ നാടകത്തെ ആസ്പദമാക്കിയാണു ഈ സിനിമ നിർമ്മിച്ചിട്ടുള്ളത്. 
  • പ്രകൃതി പുരുഷ സംയോഗം എന്ന വേദാന്താശയത്തെ ജി.അരവിന്ദൻ ഈ ചിത്രത്തിലൂടെ ആവിഷ്കരിക്കുന്നു. 
  • ജനറൽ പിക്‌ചേഴ്സിന്റെ ബാനറിൽ കെ രവീന്ദ്രനാഥൻ നായരാണ് ഈ ചിത്രം നിർമ്മിച്ചത്.

Related Questions:

2021ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്രസംഭാവനയ്ക്കുള്ള സി ജി ശാന്തകുമാർ പുരസ്കാരം നേടിയത് ?

ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് മാണിമാധവ ചാക്യാർക്ക് അനുയോജ്യമായവ മാത്രം കണ്ടെത്തുക.

i) 'കഥകളിക്ക് കണ്ണുകൾ നല്കിയ കലാകാരൻ' എന്ന് അറിയപ്പെടുന്നു.

ii) കൂടിയാട്ടത്തെക്കുറിച്ച് 'നാട്യകല്പദ്രുമം' എന്ന ഗ്രന്ഥം രചിച്ചു.

iii) 1974-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.

iv) 'ഛത്രവും ചാമരവും' എന്ന നിരൂപണ ഗ്രന്ഥം രചിച്ചു.

'ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം' എന്ന ജീവ ചരിത്ര ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?
The poem 'Prarodhanam' is written by :
‘ ജിതേന്ദ്രൻ ’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?