Question:

അർജുന അവാർഡ് നേടിയ ആദ്യ ഹോക്കിതാരം ആര് ?

Aപൃതിപാൽ സിംഗ്

Bആകാശ്ദീപ് സിംഗ്

Cധൻരാജ് പിള്ള

Dഇവരാരുമല്ല

Answer:

A. പൃതിപാൽ സിംഗ്

Explanation:

ഹോക്കി കമന്റേറ്റർമാർ "ഷോർട്ട് കോർണർ കിംഗ്" എന്ന വിളിപ്പേര് നൽകിയ ഒരു ഇന്ത്യൻ ഹോക്കി കളിക്കാരനായിരുന്നു പൃതിപാൽ സിങ് . ഒളിമ്പിക് ഹോക്കിയിൽ മൂന്നു പ്രാവശ്യം പങ്കെടുക്കുകയും ഓരോ തവണയും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനാക്കുകയും ചെയ്തു. 1961 ൽ ​​ഹോക്കിയിലെ താരത്തിനുള്ള അർജുന അവാർഡ് ലഭിക്കുന്ന ആദ്യ വ്യക്തിയായി. പിന്നീട് 1967 ൽ പത്മശ്രീ ലഭിച്ചു. 1960 ൽ റോമിൽ വെച്ചുനടന്ന ഒളിമ്പിക്സിൽ വെള്ളി മെഡലും, 1964 ലെ ടോക്കിയോ ഒളിമ്പിക്സിൽ ഗോൾഡ് മെഡലും, മെക്സിക്കോ ഒളിമ്പിക്സിൽ വെങ്കല മെഡലും അദ്ദേഹത്തിന് ലഭിച്ചിരുന്നു.


Related Questions:

"എ ഷോട്ട് അറ്റ് ഹിസ്റ്ററി : മൈ ഒബ്സെസ്സീവ് ജേർണി റ്റു ഒളിമ്പിക് ഗോൾഡ് " ആരുടെ ആത്മകഥയാണ് ?

ക്രിക്കറ്റ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയ താരം ഇവരിൽ ആര് ?

ചെസ് മല്‍സരത്തില്‍ മാച്ച്,ടൂര്‍ണമെന്‍റ്,നോക് ഔട്ട് എന്നീ മൂന്നു ഫോര്‍മാറ്റുകളിലും ലോക ചാമ്പ്യന്‍ഷിപ്പ് വിജയം നേടിയ ആദ്യ വ്യക്തി ?

രാജ്യാന്തര ഫുട്ബോളിൽ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരം ഇവരിൽ ആര് ?

ഇന്ത്യയുടെ 75-മത് ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ?