App Logo

No.1 PSC Learning App

1M+ Downloads
"ഭൂദാന പ്രസ്ഥാനത്തിന്റ്റെ" ഉപജ്ഞാതാവ് ?

Aജയപ്രകാശ് നാരായണൻ

Bമഹാത്മാഗാന്ധി

Cവിനോബാ ഭാവെ

Dബാബ ആംതെ

Answer:

C. വിനോബാ ഭാവെ

Read Explanation:

വിനോബാ ഭാവെ

  • ഇരുപതാം നൂറ്റാണ്ടിലെ ഭാരതത്തിന്റെ സാമൂഹികപരിഷ്കർത്താക്കളിൽ പ്രമുഖൻ.

  • ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്

  • ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹകാലത്ത്‌ നിരീക്ഷകനായി കേരളത്തിലെത്തി

  • ഗീതാപ്രവചനം,സ്വരാജ്യശാസ്ത്രം എന്നീ പുസ്തകങ്ങൾ രചിച്ച വ്യക്തി.

  • ജനഹൃദയങ്ങളിലുണ്ടാകുന്ന അടിസ്ഥാനപരമായ മൂല്യപരിവര്‍ത്തനമാണ്‌ വിപ്ലവമെന്നു വിശ്വസിച്ച ഗാന്ധിയന്‍

  • വായുവും ജലവും ഭൂമിയും ഒരുപോലെ പൊതുവാകണമെന്ന്‌ അഭിപ്രായപ്പെട്ട നേതാവ്‌.

  • മഗ്സസേ അവാര്‍ഡ്‌ നേടിയ ആദ്യ ഭാരതീയന്‍

  • മഗ്സസേ അവാര്‍ഡും ഭാരതരത്നവും ലഭിച്ചിട്ടുള്ള ആദ്യ സ്വാതന്ത്യയസമരസേനാനി.

  • 1937-ല്‍ പവ്നാറില്‍ പരമധാമ ആശ്രമം  സ്ഥാപിച്ചു.

  • 1975-ലെ അടിയന്തിരാവസ്ഥയെ അച്ചടക്കത്തിന്റെ യുഗപ്പിറവി (Anusheelan Parva, ie the Discipline Era) എന്നു വിശേഷിപ്പിച്ച നേതാവ്.

  • ഗാന്ധിജിയുടെ മരണാനന്തരം 1948 മാര്‍ച്ചില്‍ സര്‍വോദയ സമാജം സ്ഥാപിച്ച നേതാവ്‌

  • 'ഗാന്ധിജിയുടെ ആത്മീയ പിൻഗാമി' എന്നറിയപ്പെടുന്ന നേതാവ്


Related Questions:

ഇന്ത്യയുടെ നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത് ആര്?
ജാതി തിന്മകൾക്കെതിരെയും സമത്വത്തിനും സാഹോദര്യത്തിനും വേണ്ടി പോരാടിയ പ്രസ്ഥാനം ഏത് ?

ശരിയായ ജോഡി കണ്ടെത്തുക

  1. ആര്യസമാജം- രാജാറാം മോഹൻ റോയ്
  2. സ്വരാജ് പാർട്ടി -മോത്തിലാൽ നെഹ്റു
  3. സ്വതന്ത്ര പാർട്ടി -സി രാജഗോപാലാചാരി
  4. രാമകൃഷ്ണ മിഷൻ-സ്വാമി വിവേകാനന്ദ
    "പശ്ചിമ ബംഗാളും പൂർവ്വ ബംഗാളും ഒരു ഹൃദയത്തിന്റെ രണ്ട് അറകളാണ്" എന്ന് പറഞ്ഞ സാഹിത്യകാരൻ ?
    ഹിന്ദുമതത്തിൽ നിന്നും വിട്ട് പോയവരെ തിരികെ കൊണ്ടുവരാൻ വേണ്ടി ദയാനന്ദ സരസ്വതി സ്ഥാപിച്ച പ്രസ്ഥാനം ഏത് ?